Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറെയില്‍ പാളത്തിൽ 13...

റെയില്‍ പാളത്തിൽ 13 ഗ്രില്ലുകൾ വെച്ചനിലയിൽ; കണ്ടെത്തിയത്​ എൻജിൻ കയറിയിറങ്ങിയശേഷം, പൊലീസ്​ അന്വേഷണം തുടങ്ങി

text_fields
bookmark_border
റെയില്‍ പാളത്തിൽ 13 ഗ്രില്ലുകൾ വെച്ചനിലയിൽ; കണ്ടെത്തിയത്​ എൻജിൻ കയറിയിറങ്ങിയശേഷം, പൊലീസ്​ അന്വേഷണം തുടങ്ങി
cancel
camera_alt

അരൂര്‍-കുമ്പളം റെയില്‍വേ പാളത്തിനു മുകളില്‍ വെച്ചിരുന്ന ഗ്രില്‍ ട്രെയിന്‍ എന്‍ജിന്‍ കയറി മുറിഞ്ഞ നിലയില്‍

മരട്: മാന്‍ഹോളിലെ 13 ഗ്രില്ലുകൾ അഴിച്ചെടുത്ത്​ റെയില്‍പാളത്തില്‍ വെച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. അരൂര്‍-കുമ്പളം പാളത്തിനു സമീപമുള്ള നടപ്പാതയില്‍ സ്ഥാപിച്ച മാന്‍ഹോളുകളുടെ മൂടികളാണ്​ പാളത്തിനു മുകളില്‍ വെച്ചത്​.

ചൊവ്വാഴ്ച രാത്രി 11 മണിക്കു ശേഷമാണ് സംഭവം നടന്നതെന്നാണ് വിലയിരുത്തല്‍. പുലര്‍ച്ചെ 1.30 ഓടെ ഇതുവഴിയെത്തിയ ട്രെയിന്‍ എന്‍ജിന്‍ ഒരു ഗ്രില്ലില്‍ കയറി ഇറങ്ങി. ലോക്കോ പൈലറ്റിന്‍റെ ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്ന് എന്‍ജിന്‍ നിര്‍ത്തി പരിശോധിക്കുകയായിരുന്നു. ചില ഗ്രില്ലുകള്‍ക്കു മുകളിലൂടെ എന്‍ജിന്‍ കയറിയിറങ്ങിയെങ്കിലും ഫൈബറിൽ നിർമിതമായ ഇവ മുറിഞ്ഞുപോയതിനാല്‍ വന്‍ അപകടം ഒഴിവായി.

ഗ്രില്‍ എടുത്തു മാറ്റിയതോടെ തുറന്നു കിടക്കുന്ന മാന്‍ഹോളുകള്‍

യാത്രക്കാരുമായുള്ള ട്രെയിന്‍ കടന്നുപോയിരുന്നുവെങ്കില്‍ വന്‍ അപകടത്തിനു സാധ്യതയുണ്ടായിരുന്നു. 13 ഫൈബര്‍ മൂടികളാണ് അഴിച്ചെടുത്ത് റെയില്‍വേ പാളത്തിനു മുകളില്‍ വെച്ചത്. അതുകൊണ്ടു തന്നെ സംഭവത്തില്‍ ദുരൂഹതയുണ്ടോയെന്ന്​ അന്വേഷിക്കുമെന്ന്​ പൊലീസ് പറഞ്ഞു. സമീപത്തെ സി.സി.ടി.വി കാമറകള്‍ പരിശോധിച്ചെങ്കിലും തെളിവൊന്നും ലഭിച്ചില്ല.

പനങ്ങാട് പൊലീസിന്‍റെ നേതൃത്വത്തില്‍ പൊലീസ് നായയെ കൊണ്ടുവന്നു പരിശോധന നടത്തി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പനങ്ങാട് പോലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:railwayrailway track
News Summary - 13 grills on rail tracks, police began investigation
Next Story