13 മന്ത്രിമാർ എത്തിയില്ല; മന്ത്രിസഭ തീരുമാനമെടുക്കാതെ പിരിഞ്ഞു
text_fieldsതിരുവനന്തപുരം: ഒാർഡിനൻസ് പുതുക്കലിന് ചേർന്ന പ്രത്യേക മന്ത്രിസഭ യോഗം ഭൂരിപക്ഷം മന്ത്രിമാരും പെങ്കടുക്കാത്ത സാഹചര്യത്തിൽ തീരുമാനമെടുക്കാതെ പിരിഞ്ഞു. 19 മന്ത്രിമാരിൽ മുഖ്യമന്ത്രി അടക്കം ആറ് മന്ത്രിമാർ മാത്രം പെങ്കടുത്തപ്പോൾ 13 പേർ വന്നില്ല. സി.പി.എമ്മിലെ അഞ്ചുപേരും ഘടകകക്ഷിയിലെ മാത്യൂ ടി. തോമസും മാത്രമാണ് യോഗത്തിനുണ്ടായിരുന്നത്. സി.പി.െഎയിലെ നാല് മന്ത്രിമാരും ഉണ്ടായിരുന്നില്ല. വെള്ളിയാഴ്ച തീരുമാനമെടുക്കാൻ കഴിയാതെ വന്ന സാഹചര്യത്തിൽ മന്ത്രിസഭ തിങ്കളാഴ്ച വീണ്ടും ചേരും. ഭൂരിപക്ഷം പെങ്കടുക്കാത്തതിനാൽ മന്ത്രിസഭക്ക് തീരുമാനമെടുക്കാൻ കഴിയാത്ത സ്ഥിതിവരുന്നത് അപൂർവ സംഭവമാണ്.
മന്ത്രിസഭയോഗത്തിൽ ക്വാറം വേണമെന്ന് ഭരണഘടനയിൽ വ്യവസ്ഥ ചെയ്യുന്നില്ല. കൂട്ടുത്തരവാദിത്തത്തിെൻറ ഭാഗമായി എല്ലാ തീരുമാനങ്ങളും െഎകകണ്േഠ്യനയാകണം. ഭൂരിപക്ഷം മന്ത്രിമാരും വരാത്തതിനാൽ തീരുമാനം ഒഴിവാക്കുകയായിരുെന്നന്നാണ് സൂചന. നിയമസഭ സമ്മേളനം കഴിഞ്ഞ ശേഷം ബുധനാഴ്ച രാത്രി മന്ത്രിസഭ ചേർന്നിരുന്നു. ഇത് പതിവ് മന്ത്രിസഭയായിരുന്നു. നിയമസഭ പ്രൊറോഗ് ചെയ്യാൻ ഇൗ യോഗം ഗവർണർക്ക് ശിപാർശ നൽകി. നിയമസഭ സമ്മേളനം കഴിഞ്ഞ സാഹചര്യത്തിൽ കാലാവധി അവസാനിക്കുന്ന ഓർഡിനൻസുകൾ വീണ്ടും പുറപ്പെടുവിച്ചില്ലെങ്കിൽ അത് അസാധുവാകും. ഇൗ ഒാർഡിനൻസുകൾക്ക് പകരമുള്ള ബില്ലുകൾ നിയമസഭയിൽ പാസാക്കാൻ കഴിഞ്ഞിരുന്നില്ല.
19 ഒാളം ഒാർഡിനൻസുകളാണ് പുതുക്കേണ്ടത്. ഇൗ സാഹചര്യത്തിൽ വെള്ളിയാഴ്ച മന്ത്രിസഭ ചേർന്ന് ഒാർഡിനൻസുകൾ പുറപ്പെടുവിക്കാൻ ശിപാർശ ചെയ്യാൻ നേരത്തേ ധാരണയായിരുന്നു. ബുധനാഴ്ച രാത്രിയാണ് മന്ത്രിസഭ ചേർന്നതെന്നതിനാൽ വെള്ളിയാഴ്ചെത്ത യോഗവിവരം പലരും ശ്രദ്ധിച്ചില്ലെന്നാണ് മന്ത്രിമാരുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. ബജറ്റിലെ ധനാഭ്യർഥനകൾ പാസാക്കുന്നതിന് അടുത്ത നിയമസഭ സമ്മേളനം ഫെബ്രുവരി 26ന് ചേരാൻ ആലോചനയുണ്ട്.
മന്ത്രിസഭ കേരളത്തിന് അപമാനം -രമേശ് ചെന്നിത്തല
തിരുവനന്തപുരം: കാബിനറ്റ് യോഗം വിളിച്ചിട്ടും മന്ത്രിമാര്‍ എത്താത്തതിനാല്‍ തീരുമാനമെടുക്കാന്‍ കഴിയാതെ പതനത്തിലെത്തിയ മന്ത്രിസഭ സംസ്ഥാനത്തിന് അപമാനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതുപോലൊരു ഗതികേട് കേരളത്തിൽ മുമ്പുണ്ടായിട്ടില്ല. സംസ്ഥാനത്തിെൻറ ഭരണം നടത്താനല്ല പാര്‍ട്ടി സമ്മേളനങ്ങള്‍ക്കും മറ്റ് കാര്യങ്ങള്‍ക്കുമാണ് മന്ത്രിമാര്‍ക്ക് താല്പര്യം. മന്ത്രിമാര്‍ എത്താത്തതിനാല്‍ ഓര്‍ഡിനന്‍സുകള്‍ വീണ്ടും പുറപ്പെടുവിക്കാന്‍ കഴിയാതെ പോയത് ദയനീയമാണ്. ആഴ്ചയില്‍ അഞ്ചുദിവസം മന്ത്രിമാര്‍ തിരുവനന്തപുരത്തുണ്ടാവുമെന്നാണ് മുഖ്യമന്ത്രി തുടക്കത്തില്‍ പറഞ്ഞത്. പക്ഷേ, ഇപ്പോള്‍ കാബിനറ്റ് യോഗം വിളിച്ചാല്‍പോലും മന്ത്രിമാരെത്താത്ത അവസ്ഥയാണ്. സംസ്ഥാനം ഭരിക്കാന്‍ തങ്ങള്‍ക്ക് അര്‍ഹതയില്ലെന്ന് മന്ത്രിമാര്‍ തെളിയിച്ചിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.