തൊഴിലുറപ്പ് ജോലിക്കിടെ 13 പേർക്ക് കടന്നല്‍ കുത്തേറ്റു; രണ്ടുപേർക്ക് ഗുരുതര പരിക്ക്
text_fieldsബാലരാമപുരം: തിരുവനന്തപുരം ബാലരാമപുരത്ത് തൊഴിലുറപ്പ് തൊഴിലിനിടെ കടന്നല്‍ കുത്തേറ്റ് 13 പേര്‍ക്ക് പരിക്ക് ഗുരുതരമായി പരിക്കേറ്റു. രണ്ട് പേരെ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് 4.30തോടെയാണ് സംഭവം.
ബാലരാമപുരം പഞ്ചായത്തിലെ മണലിയില്‍ വാര്‍ഡിലെ പുല്ലൈകോണം തോട് വൃത്തിയാക്കുന്നതിനിടെയാണ് കടന്നല്‍ ആക്രമണം. തോട്ടിനുള്ളിലെ പാഴ്‌ചെടികള്‍ മാറ്റുന്നതിനിടെ കടന്നല്‍കൂട് തകരുകയായിരുന്നു.
14,17,19 വാര്‍ഡുകളിലെ 52 പേർ തൊഴിലുറപ്പ് ജോലിചെയ്യുമ്പോഴാണ് കടന്നലിന്റെ ആക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ വാസന്തി, ഗീത എന്നിവരെയാണ് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശാന്തകുമാരി, സിന്ധു, പ്രീത, മര്യദാസ്, മറിയ തങ്കം, ബിന്ദുകല, സിസിലി, റാണി, രാധ എന്നിവർ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി.
കൂട്ടത്തോടെ വന്ന കടന്നലിനെ കണ്ട് നിലത്ത് കിടന്നും ഓടിയും മാറിയത് കൂടുതൽപേർക്ക് രക്ഷയായി. വലിപ്പം കൂടിയ ഇനത്തിലുള്ള കടന്നലാണ് കുത്തിയത്. കുത്തേറ്റവര്‍ക്ക് വലിയ തോതില്‍ തലക്കറക്കവും തലവേദനയും അനുഭവപ്പെട്ടു. വിന്‍സെൻറ് എം.എല്‍.എ ഉള്‍പ്പെടെ വിവിധ നേതാക്കൾ ആശുപത്രിയിൽ പരിക്കേറ്റവരെ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.