13കാരിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: കരിയ്ക്കകത്തിന് സമീപം പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛൻ അറസ്റ്റിൽ. കരിക്കകം സ്വദേശിയായ 49 കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആദ്യ ഭാര്യയെ ഉപേക്ഷിച്ചശേഷം ഇയാൾ ഒന്നരവർഷം മുമ്പാണ് രണ്ട് കുട്ടികളുടെ മാതാവിനെ വിവാഹം ചെയ്തത്.
ഇവരുമൊത്ത് കരിക്കകത്ത് താമസിച്ചുവരുന്നതിനിടെയാണ് അവരുടെ 13കാരിയായ മകളെ പീഡനത്തിനിരയാക്കിയത്. മാതാവ് വീട്ടിലില്ലാതിരുന്ന സമയത്തായിരുന്നു സംഭവം. മാതാവ് തിരികെ വന്നപ്പോഴാണ് കുട്ടി സംഭവം വെളിപ്പെടുത്തിയത്. തുടർന്ന് ചൈൽഡ് ലൈൻ അധികൃതരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ അധികൃതരെത്തി കുട്ടിയുടെയും മാതാവിെൻറയും മൊഴി രേഖപ്പെടുത്തിയശേഷം പൊലീസിന് വിവരം കൈമാറി.
തുടർന്ന് പേട്ട സി.ഐയുടെ നേതൃത്വത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് രണ്ടാനച്ഛനെ പിടികൂടിയത്. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം കോടതി പ്രതിയെ റിമാൻഡ് ചെയ്തു. പെൺകുട്ടിയെ വൈദ്യപരിശോധനക്ക് ശേഷം മാതാവിനൊപ്പം വിട്ടയച്ചതായി പൊലീസ് അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.