അംഗീകാരമില്ലാത്ത സ്കൂളുകൾ 1354; കൂടുതൽ പാലക്കാടും തിരുവനന്തപുരത്തും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവർത്തിക്കുന്നത് 1354 സ്കൂളുകൾ. ഇതിൽ 938ഉം സി.ബി.എസ്.ഇ/ െഎ.സി.എസ്.ഇ സിലബസ് ആണ്. സി.ബി.എസ്.ഇ/ െഎ.സി.എസ്.ഇ സ്കൂളുകൾക്ക് എൻ.ഒ.സിയും സ്റ്റേറ്റ് സിലബസിലുള്ളവക്ക് അംഗീകാരവുമാണ് സർക്കാർ നൽകേണ്ടത്.
ഏറ്റവും കൂടുതൽ അംഗീകാരമില്ലാത്ത സ്കൂളുകൾ പാലക്കാട്, തിരുവനന്തപുരം ജില്ലകളിലാണ്. പാലക്കാട് 247ഉം തിരുവനന്തപുരത്ത് 211ഉം സ്കൂൾ. വിദ്യാഭ്യാസ അവകാശനിയമം നിലവിൽവന്നതോടെ സ്കൂളുകൾക്ക് അംഗീകാരം നിർബന്ധമായിരുന്നു. ഇതുപ്രകാരം നിലവിൽ അംഗീകാരമില്ലാത്ത സ്കൂളുകൾക്ക് സർക്കാർ നിശ്ചയിച്ച വ്യവസ്ഥകളോടെ അംഗീകാരം നൽകുന്ന നടപടികൾ നടക്കുന്നുണ്ട്.
സ്കൂളുകൾ ഹൈകോടതിയെ സമീപിച്ചതിനെ തുടർന്നാണ് അർഹരായ അപേക്ഷകരെ പരിഗണിക്കാൻ നിർദേശിച്ചത്. ഏറ്റവും ഒടുവിലത്തെ വിദ്യാഭ്യാസവകുപ്പ് വിജ്ഞാപന പ്രകാരം സ്കൂളുകൾക്ക് അംഗീകാരത്തിനായി നവംബർ 14 വരെ അപേക്ഷിക്കാം. 2019ലെ വിജ്ഞാപന പ്രകാരം അപേക്ഷിച്ച നൂറിലേറെ സ്കൂളുകൾക്ക് ഇതിനകം അംഗീകാരം നൽകിയിട്ടുണ്ട്. പുതിയ അൺ എയ്ഡഡ് സ്കൂളുകൾക്ക് അംഗീകാരം നൽകില്ലെന്നായിരുന്നു കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ വന്നപ്പോൾ പ്രഖ്യാപിച്ചത്. ഇതിനെതിരെ മാനേജ്മെൻറുകൾ കോടതിയെ സമീപിച്ചതോടെയാണ് മാനദണ്ഡങ്ങൾ പാലിക്കുന്നവക്ക് അംഗീകാരം നൽകാൻ ഉത്തരവിട്ടത്.
അംഗീകാരമില്ലാത്ത സ്കൂളുകൾ ജില്ല തിരിച്ച് സി.ബി.എസ്.ഇ/ െഎ.സി.എസ്.ഇ, സ്റ്റേറ്റ് സിലബസ് എന്ന ക്രമത്തിൽ
തിരുവനന്തപുരം 190 21
കൊല്ലം 111 39
പത്തനംതിട്ട 42 08
ആലപ്പുഴ 135 04
കോട്ടയം 07 04
ഇടുക്കി 30 09
എറണാകുളം 91 32
തൃശൂർ 60 04
പാലക്കാട് 84 163
മലപ്പുറം 45 16
കോഴിക്കോട് 08 97
വയനാട് 34 01
കണ്ണൂർ 73 08
കാസർകോട് 28 10
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.