മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരായ പ്രചാരണം: 14 കേസെടുത്തു
text_fieldsതിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം അഭ്യർഥിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ സമൂഹമാധ്യമ പോസ്റ്റിനെതിരെ പ്രചാരണം നടത്തിയതിന് സംസ്ഥാനവ്യാപകമായി 14 എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. 194 പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ കണ്ടെത്തുകയും അവ നീക്കംചെയ്യാൻ അധികൃതർക്ക് നോട്ടീസ് നല്‍കുകയും ചെയ്തു.
തിരുവനന്തപുരം സിറ്റിയില്‍ നാലും എറണാകുളം സിറ്റിയിലും പാലക്കാട്ടും രണ്ടുവീതവും കൊല്ലം സിറ്റി, എറണാകുളം റൂറല്‍, തൃശൂര്‍ സിറ്റി, മലപ്പുറം, വയനാട്, തിരുവനന്തപുരം റൂറല്‍ എന്നിവിടങ്ങളില്‍ ഒന്നുവീതവും കേസ് രജിസ്റ്റര്‍ ചെയ്തു.
എക്സിൽ പോസ്റ്റ് പ്രചരിപ്പിച്ചതിന് കോയിക്കോടൻസ് 2.0 എന്ന പ്രൊഫൈലിനെതിരെ വയനാട് സൈബർ ക്രൈം പൊലീസ് കേസെടുത്തു. ഭാരതീയ ന്യായ സംഹിതയിലെ 192, 45 വകുപ്പുകൾ, ദുരന്തനിവാരണ നിയമത്തിലെ 51ാം വകുപ്പ് എന്നിവ അനുസരിച്ചാണ് കേസ്.
തെറ്റിദ്ധാരണ പരത്തുന്ന തരത്തിൽ പോസ്റ്റുകൾ എഡിറ്റ് ചെയ്യുകയും നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ഇതിനായി സമൂഹമാധ്യമങ്ങളിൽ സൈബർ പൊലീസിന്‍റെ നിരീക്ഷണം ശക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.