ജയിലുകളിൽ പ്രവേശിപ്പിക്കുന്ന തടവുകാർക്ക് 14 ദിവസം നിർബന്ധ ക്വാറൻറീൻ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിൽ പുതുതായി പ്രവേശിപ്പിക്കുന്ന തടവുകാരെ 14 ദിവസം നിർബന്ധ ക്വാറൻറീന് വിധേയമാക്കും. രോഗലക്ഷണം ഉള്ളതോ ഇല്ലാത്തതോ ആയ പുതിയ തടവുകാരെ ഇത്തരത്തിൽ നിരീക്ഷണത്തിന് വിധേയമാക്കണമെന്ന് ജയിൽ ഡി.ജി.പി ഋഷിരാജ്സിങ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. ജയിലിൽ റിമാൻഡായി ഉദ്ദേശിക്കുന്നവരെ മെഡിക്കൽ ഒാഫിസർമാർ പരിശോധിച്ച് കോവിഡ് ലക്ഷണമില്ലെന്ന് ഉറപ്പുവരുത്തണം.
ജയിലിനുള്ളിൽ രോഗലക്ഷണമുള്ളവർക്കും ഇല്ലാത്തവർക്കും വെവ്വേറെ നിരീക്ഷണ സമ്പ്രദായം ഏർപ്പെടുത്തും. ഇവരെ പ്രത്യേക പരിശോധനക്കും വിധേയമാക്കും. പരിശോധന ഫലം ലഭിക്കുന്ന മുറക്കാകും സാധാരണ നിലയിൽ പാർപ്പിക്കുക. ക്വാറൻറീൻ സംവിധാനത്തിനായി തെരഞ്ഞെടുത്ത ജയിലുകളിൽ അതിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് മേഖല ഡി.െഎ.ജിമാരെയും ജയിൽ മെഡിക്കൽ ഒാഫിസർമാരെയും ചുമതലപ്പെടുത്തി ജയിൽ ഡി.ജി.പി ഉത്തരവ് പുറപ്പെടുവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.