പതിനാലുകാരിക്ക് ൈലംഗിക പീഡനം; പിതാവിന് ഇരട്ട ജീവപര്യന്തവും അഞ്ചുലക്ഷം രൂപ പിഴയും
text_fieldsതലശ്ശേരി: പതിനാലുകാരിയെ ബലാൽസംഗം ചെയ്ത കേസിൽ പിതാവിന് ഇരട്ട ജീവപര്യന്തം തടവും അഞ്ചുലക്ഷം രൂപ പിഴയും. പാപ്പിനിശ്ശേരി ചുങ്കം സ്വദേശിയെയാണ് തലശ്ശേരി അതിവേഗ കോടതി (പോക്സോ) ജഡ്ജി സി.ജെ. ഗോഷ ശിക്ഷിച്ചത്.
ഒന്നിൽ കൂടുതൽ തവണ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കിൽ ഒരു വർഷംകൂടി തടവ് അനുഭവിക്കണം.
പോക്സോയിലെ വിവിധ വകുപ്പുകൾ പ്രകാരം ജീവപര്യന്തം, അഞ്ചുവർഷം തടവ്, മൂന്നുമാസം തടവ് എന്നിങ്ങനെയും മൂന്നുലക്ഷം രൂപ പിഴയും ശിക്ഷയുണ്ട്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും അഞ്ചുമാസവും കൂടി തടവ് അനുഭവിക്കണം. പിഴസംഖ്യ അടച്ചാൽ പീഡനത്തിനിരയായ കുട്ടിക്ക് നൽകണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.
വാടക ക്വാർേട്ടഴ്സിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന പെൺകുട്ടിയാണ് മാതാവും സഹോദരനും ഇല്ലാത്ത സമയത്ത് പലതവണ ലൈംഗിക പീഡനത്തിനിരയായത്. 2018ൽ തളിപ്പറമ്പ് പൊലീസാണ് പ്രതിയെ അറസ്റ്റുചെയ്തത്. 2015ൽ 13 വയസ്സുള്ളപ്പോൾ, കുട്ടിയെ പ്രതി പീഡനത്തിനിരയാക്കി.
14 വയസ്സുള്ളപ്പോൾ ബലാത്സംഗം ചെയ്തു. തുടർന്ന് പലതവണ ഇത് ആവർത്തിച്ചുവെന്നാണ് കേസ്. വെള്ളിയാഴ്ച കുറ്റക്കാരനായി കെണ്ടത്തിയ പ്രതിക്ക് തിങ്കളാഴ്ച ഉച്ചക്കുശേഷമാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ ബീന കാളിയത്ത് ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.