ഒരു കോടി ‘പുണ്യം’ കവിഞ്ഞു; ഷാമിലിന് ഇനി വേണ്ടത് രണ്ട് കോടി
text_fieldsമലപ്പുറം: എസ്.എം.എ (സ്പൈനൽ മസ്‌കുലർ അട്രോഫി) രോഗം ബാധിച്ച് ചികിത്സ സഹായത്തിനായി കാത്തിരിക്കുകയാണ് കൊണ്ടാട്ടി മുതുവല്ലൂർ മുതുപറമ്പ് പാമ്പോടൻ സൈനുദ്ധീന്‍റെ മകനായ മുഹമ്മദ് ഷാമിൽ. ആയിരങ്ങൾ കനിഞ്ഞു നൽകിയ സഹായംമൂലം ഒരു കോടി രൂപയിലധികം നിലവിൽ ചികിത്സ സഹായസമിതിക്ക് ലഭ്യമായിട്ടുണ്ട്.
അടിന്തര ചികിത്സക്ക് ഇനി രണ്ട് കോടി രൂപയുടെ ആവശ്യമുണ്ട്. സുമനസുകളുടെ സഹായം ഇനിയും കിട്ടുമെന്ന പ്രതീക്ഷയിലാണ് കുടുംബം. അടിയന്തിരമായി ചികിത്സ ലഭ്യമാക്കിയാലെ കുട്ടിയെ രക്ഷപ്പെടുത്താൻ കഴിയൂവെന്ന് തിരുവനന്തപുരം എസ്.എ.ടി ഗവ. മെഡിക്കൽ കോളജിലെ ഡോക്ടർമാർ പറഞ്ഞത്. ചുരുങ്ങിയത് നാല് വർഷം തുടർച്ചയായി മെഡിസിൻ നൽകേണ്ടതുണ്ട്. ഒരു വർഷത്തെ മെഡിസിന് 75 ലക്ഷം രൂപ വിലവരുന്നുണ്ട്. ചികിത്സക്ക് മൊത്തം മൂന്ന് കോടി രൂപയിലധികം ചിലവ് വരും.
ഷാമിലിന്‍റെ ചികിത്സക്ക് വേണ്ടി ടി.വി. ഇബ്രാഹിം എം.എം.എൽയുടെ നേതൃത്വത്തിൽ ‘മുഹമ്മദ് ഷാമിൽ ചികിത്സാ സഹായ സമിതി’ എന്ന പേരിൽ കമ്മിറ്റി പ്രവർത്തിക്കുന്നുണ്ട്.
അരക്ക് താഴെ ബലക്ഷയം വന്ന് സ്വന്തമായി നടക്കാൻ പറ്റാത്ത അവസ്ഥയിലാണ് ഷാമിൽ. ഓരോ ദിവസം കഴിയുംതോറും ആരോഗ്യ നില മോശമാവുന്നസ്ഥിതിയാണ്. നാലാം ക്ലാസുവരെ ഷാമിലിന്‍റെ ജീവിതം സാധരണപോലെയായിരുന്നു. പിന്നീട് കലുകൾക്ക് സ്വാധീനം കുറഞ്ഞു തുടങ്ങി. എന്നാലും നടക്കാൻ വലിയ പ്രയാസമില്ലായിരുന്നു. എന്നാൽ രണ്ട് കൊല്ലം മുമ്പ് നടക്കാൻ ഏറെ പ്രയാസം അനുഭവിക്കുന്ന സ്ഥിതിയായി. ഇതോടെ പിന്നീട് വീൽചെയറിലായി യാത്രകൾ. സ്വന്തമായി സ്കൂളിൽപോലും പോവാൻ കഴിയാത്ത സാഹചര്യത്തിൽ മാതാവ് സി.പി ജാസിറ മകനുവേണ്ടി സ്കൂട്ടർ പഠിച്ചെടുത്തു. ഇപ്പോൾ മാതാവിനൊപ്പം ഏറെ പ്രയാസപ്പെട്ട് സ്കൂട്ടറിലാണ് ഷാമിൽ അത്യാവശ്യ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നത്.
സഹായം നൽകാം...
കുട്ടിയുടെ മാതാവിന്‍റെ പേരിലും ചികിത്സ കമ്മിറ്റിയുടെ പേരിലുമായി ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ചികിത്സാ ഫണ്ടിന്‍റെ സുതാര്യതക്ക് വേണ്ടി അഡ്വ. ഷമീർ കുന്ദ മംഗലം ചെയർമാനായ ‘ASK CARE foundation’ എന്ന പേരിൽ നിർമിച്ച ആപ്പ് വഴിയോ രക്ഷിതാക്കളുടെ അക്കൗണ്ടുകൾ വഴിയും സഹായം കൈമാറാം. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ: JASIRA CP, A/C NO: 25150100001878, IFSC: FDRL0002515, FEDERAL BANK, KIZHISSERI BRANCH. ഗൂഗിൾപേ, ഫോൺപേ നമ്പർ: 9744167460, 9745167460. ആപ്പ് വഴി പണമടക്കാൻ: ASK CARE APP.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.