യാത്രാപരിധി 140 കിലോമീറ്ററാക്കൽ സ്വകാര്യ ബസ് വ്യവസായത്തെ തകർക്കുമെന്ന് ബസ് ഉടമകൾ
text_fieldsകോട്ടയം: ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറി ബസുകളുടെ യാത്രാപരിധി 140 കിലോമീറ്ററായി ചുരുക്കാനുള്ള സർക്കാർ തീരുമാനം സ്വകാര്യ ബസ് വ്യവസായത്തെ തകർക്കുമെന്ന് ബസ് ഉടമകൾ. സർക്കാർ തീരുമാനം നടപ്പായാൽ നിരവധി ബസുകൾ നിരത്തൊഴിയേണ്ടിവരും.
ഏറ്റവും തിരക്കുള്ള കോട്ടയം-കുമളി റൂട്ടിൽ 110 കിലോമീറ്ററാണ് ദൂരം. എന്നാൽ, അവിടെനിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് പോകണമെങ്കിൽ മാറിക്കയറണം. സാധാരണക്കാരന് യാത്രാസമയവും ബസ് ചാർജും നഷ്ടം. കുറഞ്ഞ സമയത്തിൽ ചെറിയ തുകയിൽ യാത്രചെയ്യാനുള്ള സാധാരണക്കാരെൻറ അവസരമാണ് ഇല്ലാതാകുന്നതെന്നും ബസ് ഉടമകൾ പറയുന്നു.
ലിമിറ്റഡ് സ്േറ്റാപ് ബസുകളുടെ പെർമിറ്റ് ഹൈേകാടതി നിർദേശപ്രകാരം നേരത്തേ െക.എസ്.ആർ.ടി.സി ഏറ്റെടുത്തിരുന്നു. എന്നാൽ, സ്വകാര്യബസ് ഉടമകളുടെ ആവശ്യം കണക്കിലെടുത്ത് ഇവർക്കും ലിമിറ്റഡ് സ്റ്റോപ് ഓർഡിനറിയായി ഓടാന്‍ അനുമതി നല്കി.
ഒരേസമയത്ത് ഓട്ടം തുടങ്ങിയതോടെ ഈ പെർമിറ്റുകൾ കെ.എസ്.ആർ.ടിസിക്ക് ബാധ്യതയായി. ഈ അവസരത്തിലാണ് ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറി എന്ന പേരില്‍ സ്വകാര്യ ബസുകൾക്ക് പരിധിയില്ലാതെ ഓടാൻ നൽകിയ അനുമതി പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചത്. അന്തിമ ഉത്തരവ് വന്നിട്ടില്ല. ഇതു സംബന്ധിച്ച് സർക്കാറിനെ എതിർപ്പ് അറിയിച്ച് കാത്തിരിക്കുകയാണ് സ്വകാര്യബസ് സംഘടനകൾ.
'കെ.എസ്.ആർ.ടി.സിക്കായി സ്വകാര്യഖേലയെ തകർക്കുന്നു'
സ്വകാര്യ ബസുകളുടെ ദീര്‍ഘദൂര പെര്‍മിറ്റ് തീരുന്ന മുറക്ക് കെ.എസ്.ആര്.ടി.സി ഏറ്റെടുക്കുന്ന നടപടിയും ജനങ്ങെള േദ്രാഹിക്കുന്ന വിധത്തിലായെന്ന് ജില്ല പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ സെക്രട്ടറി കെ.എസ്. സുരേഷ് പറഞ്ഞു. നെടുങ്കണ്ടത്തുനിന്ന് രാത്രി 2.30ന് പുറപ്പെട്ട് രാവിലെ ആറിന് കോട്ടയത്തെത്തുന്ന സർവിസ് എറണാകുളത്തേക്കുള്ള യാത്രക്കാർക്ക് സൗകര്യപ്രദമായിരുന്നു.
പെർമിറ്റ് തീർന്നതോടെ കെ.എസ്.ആര്.ടി.സി ഏറ്റെടുത്തു. നെടുങ്കണ്ടത്തുനിന്ന് 2.20ന് പുറപ്പെടുന്ന വിധത്തിൽ ആറുമാസം ഓടി. പിന്നീട് നിലച്ചു. ഇപ്പോൾ സ്വകാര്യബസുമില്ല. െക.എസ്.ആർ.ടി.സിയുമില്ല. കോട്ടയത്തുനിന്ന് മലബാറിലേക്കുള്ള സർവിസുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. 20 ബസുകളാണ് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലേക്ക് സർവിസ് നടത്തിയിരുന്നത്. അവക്ക് പെർമിറ്റ് പുതുക്കി നൽകിയിട്ടില്ല. കെ.എസ്.ആര്.ടി.സിയുടെ സാമ്പത്തികലാഭം മാത്രമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും സുരേഷ് കുറ്റപ്പെടുത്തി.
സ്വകാര്യബസ് വ്യവസായത്തിന് തുണയാകുന്ന നടപടി ഉണ്ടാകുന്നില്ലെന്നാണ് ഉടമകളുടെ പരാതി. സെപ്റ്റംബർ വരെ നികുതി ഇളവ് അനുവദിച്ചിരുന്നു. കാലാവധി കഴിഞ്ഞതോടെ ഒക്ടോബർ മുതൽ വീണ്ടും നികുതി അടക്കണം. ജില്ലയിൽ 25 ശതമാനം ബസുകളേ ഇപ്പോൾ ഓടുന്നുള്ളൂ.
അതും പകുതി ശമ്പളത്തിനാണ് ജീവനക്കാർ ജോലിചെയ്യുന്നത്. ബാക്കി ബസുകൾ ജി ഫോം നൽകി കയറ്റിയിട്ടിരിക്കുകയാണ്. ഹൗസ് ബോട്ടുകൾക്കടക്കം പാക്കേജ് പ്രഖ്യാപിച്ച സർക്കാർ സ്വകാര്യ ബസുകളെ കൂടി പരിഗണിക്കണം. കോവിഡ് സാഹചര്യത്തിൽ ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ നഷ്ടം സഹിച്ചും സർവിസ് നടത്തുന്ന തങ്ങളെ ദോഷകരമായി ബാധിക്കുന്ന തീരുമാനത്തിൽനിന്ന് സർക്കാർ പിൻതിരിയണമെന്നാണ് ബസുടമകളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.