റേഷൻ വ്യാപാരികൾക്ക് ജനുവരിയിലെ കമീഷൻ 14.11 കോടി അനുവദിച്ചു
text_fieldsതിരുവനന്തപുരം: റേഷൻ വ്യാപാരികൾക്ക് കമീഷൻ വിതരണത്തിനായി 14.11 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ജനുവരിയിലെ കമീഷൻ വിതരണത്തിനായി തുക വിനിയോഗിക്കും. പദ്ധതിക്കുള്ള സംസ്ഥാന വിഹിതം ഉയർത്തിയാണ് പണം ലഭ്യമാക്കിയതെന്ന് മന്ത്രി അറിയിച്ചു.
റേഷൻ വിതരണവുമായി ബന്ധപ്പെട്ട് നെല്ല് സംഭരണത്തിന്റെ താങ്ങുവിലയും റേഷൻ വ്യാപാരികളുടെ കമീഷനും ചരക്ക് നീക്കത്തിന്റെ കൂലിയും കൈകാര്യ ചെലവുമടക്കം 1100 കോടി രൂപ കേന്ദ്ര സർക്കാർ കുടിശ്ശിക ആക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ റേഷൻ വ്യാപാരി കമീഷൻ മുടങ്ങാതിരിക്കാനാണ് സംസ്ഥാന സർക്കാർ അധിക വിഹിതം അനുവദിച്ചത് -ബാലഗോപാൽ അറിയിച്ചു.
കോന്നി ചിറ്റൂർക്കടവ് പാലത്തിനായി 12 കോടി അനുവദിച്ചു
കോന്നി മണ്ഡലത്തിലെ ചിറ്റൂർക്കടവിൽ പുതിയ പാലം നിർമ്മിക്കുന്നതിന് 12 കോടി രൂപയുടെ പദ്ധതിക്ക് ധനാനുമതി നൽകിയതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. അച്ചൻകോവിൽ ആറിന് കുറുകെയാണ് പുതിയ പാലം നിർമ്മിക്കുന്നത്. ഇത് കോന്നിയുടെ കിഴക്കൻ മേഖലയിൽ മലയാലപ്പുഴ, സീതത്തോട്, തണ്ണിത്തോട്, ഗവി മേഖലയിലേക്കുള്ള ഗതാഗതം സുഗമമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.