ഓണത്തിന് സബ്സിഡി നിരക്കിൽ സാധനങ്ങളുമായി 1484 വിപണന മേളകൾ
text_fieldsതിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനമൊട്ടാകെ 1484 വിപണന മേളകൾ നടത്തുമെന്ന് മന്ത്രി ജി.ആർ. അനിൽ. എല്ലാ ഓണം മേളകളിലും സബ്സിഡി-സബ്സിഡി ഇതര ഉൽപന്നങ്ങൾ ലഭ്യമാക്കും. സപ്ലൈകോ മുഖേന ആഗസ്റ്റ് 11ന് ആരംഭിച്ച് 20ന് സമാപിക്കുന്ന തരത്തിലാണ് ജില്ലതല ഓണച്ചന്തകൾ. 75 താലൂക്ക് ഫെയറുകൾ, മറ്റ് നിയമസഭാമണ്ഡലങ്ങൾ കേന്ദ്രീകരിച്ചുള്ള 60 ഓണച്ചന്തകൾ എന്നിവ പ്രമുഖ സപ്ലൈകോ വിൽപനശാലകളോട് അനുബന്ധമായി ഒരുക്കും.
ഇവ ആഗസ്റ്റ് 16ന് ആരംഭിച്ച് 20ന് സമാപിക്കും. ഈ കാലയളവിൽ സപ്ലൈകോയുടെ മറ്റ് വിൽപനശാലകളെല്ലാം ഓണം മിനിഫെയറുകളായി പ്രവർത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.