ദുരന്തം പതിവായിട്ടും ഗാഡ്ഗിൽ പുറത്ത് തന്നെ; പരിസ്ഥിതിലോല മേഖലയിൽ 1486 ക്വാറികൾ
text_fieldsകൊച്ചി: പശ്ചിമഘട്ട മേഖലയിൽ അടിക്കടി ദുരന്തം വിതച്ചിട്ടും ഡോ. മാധവ് ഗാഡ്ഗിൽ പുറത്ത് തന്നെ. പശ്ചിമഘട്ടം പരിസ്ഥിതിലേല മേഖലയായി പ്രഖ്യാപിക്കണമെന്ന ഗാഡ്ഗിൽ റിപ്പോർട്ടിലെ നിർദേശം നടപ്പാക്കുന്നതിന് ശക്തമായി എതിർത്തത് കൈയേറ്റ മാഫിയയും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ചേർന്നാണ്. 2011ലെ റിപ്പോർട്ടിൽ പശ്ചിമഘട്ടത്തിെൻറ 67 ശതമാനം ഭൂപ്രദേശം പരിസ്ഥിതിലോലമായി പ്രഖ്യാപിക്കണമെന്നാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്.
1990കളോടെയാണ് പശ്ചിമഘട്ടത്തിൽ ഉരുൾപൊട്ടലുകൾ വർധിച്ചുവന്നത്. കരിങ്കൽ ക്വാറികളുടെ എണ്ണം ഗണ്യമായി വർധിച്ചതും ഇതേ കാലയളവിലാണ്. ഈ പ്രദേശത്താണ് 1486 കരിങ്കൽ ക്വാറികൾ പ്രവർത്തിക്കുന്നത്. വനംഭൂമിക്ക് ഒരു കിലോമീറ്റർ ചുറ്റളവിൽ മാത്രം 1457 ക്വാറികൾ പ്രവർത്തിക്കുന്നുണ്ടെന്നതും സർക്കാർ ബോധപൂർവം മറച്ചുവെക്കുന്നു. പശ്ചമിഘട്ടത്തിലെ തീവ്ര ഉരുൾപൊട്ടൽ മേഖലയുടെ സംരക്ഷണം ഇപ്പോഴും സർക്കാറിെൻറ പരിഗണനയിലില്ല.
തുടർച്ചയായി സംഭവിക്കുന്ന ഉരുൾപൊട്ടലുകളുടെ വലിയൊരു ശതമാനം അശാസ്ത്രീയമായ ഭൂവിനിയോഗവുമായി ബന്ധപ്പെട്ടതാണ്. അതുപോലെ തോട്ടം മേഖലകളും ഉരുൾപൊട്ടലുകളുടെ പ്രഭവകേന്ദ്രമായി മാറി. 20 ഡിഗ്രിയിൽ ചരിവുള്ള മലകളിൽ അശാസ്ത്രീയമായ തടയണകൾ നിർമിക്കുന്നത് സ്വാഭാവികമായ നീരൊഴുക്കിനെ തടയുന്നു. 2018ൽ കട്ടിപ്പാറയിൽ ഉരുൾപൊട്ടലിന് കാരണം തടയണയായിരുന്നു. പലതരത്തിലുള്ള മനുഷ്യ ഇടപെടൽ ജലാംശം ശേഖരിക്കാനുള്ള മണ്ണിെൻറ ശേഷികുറച്ചു. പശ്ചിമ ഘട്ടത്തിൽനിന്നുള്ള സ്വാഭാവികമായ നീരൊഴുക്ക് പലതരത്തിൽ തടഞ്ഞു.
2018ലെ അതിവൃഷ്ടിയും അതേതുടർന്ന് പശ്ചിമഘട്ട മലനിരകളിലുണ്ടായ ഉരുൾപൊട്ടലുകളും സർക്കാറിെൻറയും ദുരന്തനിവാരണ അതോറിറ്റിയുടെയും കണ്ണുതുറപ്പിച്ചില്ല. 2019ലും 2020ലും ദുരന്താനന്തരഘട്ടത്തിൽ മാത്രമാണ് സർക്കാർ ഉണർന്നു പ്രവർത്തിച്ചത്. ദുരന്തനിവാരണത്തിൽ ദുരന്തപൂർവഘട്ടത്തിനുള്ള തയാറെടുപ്പുകളുടെ പ്രാധാന്യത്തെപ്പറ്റി സർക്കാർ ഇപ്പോഴും ഗൗരവമായി ചിന്തിച്ചിട്ടില്ല.
അതിനാൽ ദുരന്തലഘൂകരണത്തിനുള്ള മുന്നൊരുക്കത്തിൽ സർക്കാർ അമ്പേ പരാജയപ്പെട്ടു. ദുരന്താനന്തരഘട്ടത്തിലാണ് സർക്കാർ പ്രവർത്തനം നടത്തുന്നത്. സർക്കാറിെൻറ നയവൈകല്യത്താൽ ധാരാളം ജീവൻ നമുക്ക് നഷ്ടപ്പെട്ടു. തമിഴ്നാട്, കർണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലായി നീണ്ടുകിടക്കുന്ന പഞ്ചിമഘട്ടം സംരക്ഷിക്കുന്നതിൽ കേരളത്തിന് പ്രധാന പങ്കുണ്ട്. എന്നാൽ, നമ്മുടെ വികസനനയവും കെ.റെയിൽ അടക്കമുള്ള പദ്ധതികളും പാരിസ്ഥിക തകർച്ചക്ക് പുതുവഴിവെട്ടുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.