പോപുലര്‍ ഫിനാന്‍സിനെതിരെ 15 കേസ്; ലഭിച്ചത് നൂറ്റമ്പതിലേറെ പരാതി
text_fieldsകോഴിക്കോട്: നിക്ഷേപ തട്ടിപ്പ് നടത്തിയ പോപുലര്‍ ഫിനാന്‍സിനെതിരെ ജില്ലയില്‍ 15 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കസബ, ചേവായൂര്‍, നടക്കാവ്, വടകര തുടങ്ങിയ സ്‌റ്റേഷനുകളിലാണ് കേസ് രജിസ്റ്റർ ചെയ്തത്. വിവിധ സ്റ്റേഷനുകളിലായി ഇതിനകം നൂറ്റമ്പതോളം പരാതികൾ ലഭിച്ചതിനാൽ വരുംദിവസങ്ങളിൽ കൂടുതൽ കേസുകൾ രജിസ്റ്റർ െചയ്യും. ഇതുവരെ ലഭിച്ച പരാതിയിൽ ജില്ലയില്‍ മാത്രം അഞ്ചുകോടി രൂപയെങ്കിലും നിക്ഷേപകര്‍ക്ക് നഷ്ടമായിട്ടുണ്ടെന്നാണ് പ്രാഥമിക കണക്ക്.
പരാതി നല്‍കിയവരില്‍നിന്ന് മൊഴിയെടുത്ത ശേഷമാണ് കേസുകൾ രജിസ്റ്റര്‍ ചെയ്യുന്നത്. ചേവായൂര്‍ പൊലീസിലാണ് ഏറ്റവും കൂടുതല്‍ നിക്ഷേപകര്‍ പരാതിയുമായെത്തിയത്. മലാപ്പറമ്പ് ബ്രാഞ്ചിൽ പണം നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് 70ലേറെ പരാതികളാണ് ലഭിച്ചതെന്നും ഏഴ് കേസുകൾ രജിസ്റ്റർ ചെയ്തതായും ചേവായൂർ സി.െഎ ടി.പി. ശ്രീജിത്ത് പറഞ്ഞു. കല്ലായി റോഡ്, മീഞ്ചന്ത, നടക്കാവ്, പെരുവയൽ, വടകര, കുണ്ടുകുളം, വെസ്റ്റ്ഹിൽ എന്നിവിടങ്ങളിലാണ് ജില്ലയിൽ ഇവരുടെ മറ്റു ബ്രാഞ്ചുകൾ പ്രവർത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്.
പരാതികളില്‍ ഒറ്റ എഫ്.ഐ.ആര്‍ മതിയെന്ന് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നേരത്തേ നിര്‍ദേശിച്ചിരുന്നെങ്കിലും ഓരോ പരാതിക്കും പ്രത്യേക കേസും എഫ്.ഐ.ആറും വേണമെന്നാണ് ഹൈകോടതി ഉത്തരവിട്ടത്. ഇതോടെയാണ് പരാതികൾ പത്തനംതിട്ട പൊലീസിന് കൈമാറുന്നതൊഴിവാക്കി പരാതി ലഭിക്കുന്ന സ്‌റ്റേഷനുകളില്‍ തന്നെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിച്ചത്. സംസ്ഥാനത്തെ വിവിധയിടങ്ങളിലെ ബ്രാഞ്ചുകൾ വഴി പോപുലർ ഫിനാൻസ് കോടിക്കണക്കിന് രൂപയുടെ നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയ സംഭവത്തിൽ പത്തനംതിട്ട പൊലീസാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്്. പിന്നാലെയാണ് വിവിധയിടങ്ങളിൽനിന്ന് പരാതി ഉയരാൻ തുടങ്ങിയതും കേസുകൾ രജിസ്റ്റർ ചെയ്തതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.