കോഴിക്കോട് കോർപ്പറേഷനിലെ കൗൺസിലർമാർക്ക് 10 ദിവസത്തെ പഠന യാത്രക്ക് 15 ലക്ഷം അനുവദിച്ചു
text_fieldsതിരുവനന്തപുരം: കോഴിക്കോട് മുനിസിപ്പൽ കോർപ്പറേഷനിലെ കൗൺസിലർമാർക്ക് 10 ദിവസത്തെ പഠന യാത്രക്ക് 15 ലക്ഷം അനുവദിച്ച് തദ്ദേശ വകുപ്പിന്റെ ഉത്തരവ്. പഠനയാത്രക്കു തനതു ഫണ്ടിൽ നിന്നാണ് 15 ലക്ഷം രൂപ ചെലവഴിക്കുന്നതിന് അനുമതി നൽകിയത്.
കൗൺസിലർമാർക്ക് ചെറുബാച്ചുകളായി വിഷയ പ്രാധാന്യമുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ച് 2023 സെപ്തംബർ, ഒക്ടോബർ മാസങ്ങളിലായി ഡൽഹി, മധ്യപ്രദേശ്, പഞ്ചാബ്, ചണ്ഡീഗഡ്, ഹിമാചൽ പ്രദേശ് എന്നീ സ്ഥലങ്ങളിലെ നഗരസഭകളുടെ ഓഫീസ് പ്രവർത്തനം, മാലിന്യ സംസ്കരണം, നഗരഭരണ സംവിധാനം ഇവ മനസിലാക്കുന്നതിനുള്ള പഠനയാത്രക്ക് ട്രെയിനിൽ യാത്രചെയ്യുന്നതിനും മറ്റുമാണ് ഫണ്ട് അനുവദിച്ചത്.
യാത്രാനുമതി ആവശ്യപ്പെട്ട് കോർപറേഷൻ മേയർ ജനുവരി 13ന് കത്ത് നൽകിയിരുന്നു. ഇതു സംബന്ധിച്ച് തദ്ദേശ പ്രിൻസിപ്പൽ ഡയറക്ടർ നആഗസ്റ്റ് 17നും സർക്കാരിന് കത്ത് നൽകി. ഈ കത്തുകളുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.