Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡിജെ പാർട്ടികളിൽ...

ഡിജെ പാർട്ടികളിൽ റെയ്ഡ്: ന്യൂജെൻ മയക്കുമരുന്നുമായി പതിനഞ്ചോളം പേർ പിടിയിൽ 

text_fields
bookmark_border
ഡിജെ പാർട്ടികളിൽ റെയ്ഡ്: ന്യൂജെൻ മയക്കുമരുന്നുമായി പതിനഞ്ചോളം പേർ പിടിയിൽ 
cancel


കൊ​ച്ചി: പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് കൊ​ച്ചി ന​ഗ​ര​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ന്ന റേ​വ് ഡി​ജെ പാ​ർ​ട്ടി​ക​ളി​ൽ പൊ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ എ​ൽ.​എ​സ്.​ഡി​യും എം.​ഡി.​എം.​എ​യും ഉ​ൾ​പ്പെ​ടെ ന്യൂ​ജെ​ൻ ല​ഹ​രി​മ​രു​ന്നു​ക​ളു​മാ​യി പ​തി​ന​ഞ്ചോ​ളം പേ​ർ പി​ടി​യി​ലാ​യി. ന​ഗ​ര​ത്തി​ലെ ന്യൂ​ഇ​യ​ർ ഡി​ജെ പാ​ർ​ട്ടി​ക​ളി​ലേ​ക്ക്  വ​ൻ​തോ​തി​ൽ ല​ഹ​രി വ​സ്തു​ക്ക​ൾ എ​ത്തു​മെ​ന്ന് സി​റ്റി പൊ​ലീ​സി​ന്​ ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു ന​ട​പ​ടി. ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ ക​റു​പ്പ​സ്വാ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്രൈം ​ഡി​റ്റാ​ച്​​മ​​െൻറ് എ.​സി.​പി ബി​ജി ജോ​ർ​ജ്, ഷാ​ഡോ എ​സ്.​ഐ ഹ​ണി കെ. ​ദാ​സ് എ​ന്നി​വ​രും കൊ​ച്ചി സി​റ്റി ഷാ​ഡോ​യി​ലെ മു​പ്പ​തോ​ളം പൊ​ലീ​സു​കാ​ർ അ​ഞ്ചു​പേ​ർ വീ​ത​മു​ള്ള ആ​റ് സം​ഘ​ങ്ങ​ളാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

മു​ള​വു​കാ​ട്ടു​ള്ള ഹോ​ട്ട​ലി​ൽ സം​ഘ​ടി​പ്പി​ച്ച പു​തു​വ​ത്സ​ര ഡി​ജെ പാ​ർ​ട്ടി​യി​ൽ​നി​ന്ന്​ എ​ൽ.​എ​സ്.​ഡി സ്​​റ്റാ​മ്പു​ക​ളു​മാ​യി തൃ​ശൂ​ർ തൊ​യ​ക്കാ​വ് സ്വ​ദേ​ശി ഷൈ​ൻ സ​ക്ക​റി​യ (34), എ​ള​മ​ക്ക​ര​യി​ൽ  സം​ഘ​ടി​പ്പി​ച്ച ര​ഹ​സ്യ റേ​വ് പാ​ർ​ട്ടി​യി​ൽ​നി​ന്ന്​ എം.​ഡി.​എം.​എ​യു​മാ​യി വ​യ​നാ​ട് അ​മ്പ​ല​ക്കാ​ട് സ്വ​ദേ​ശി ഷ​ഫീ​ക്ക് (21), മ​ര​ടി​ലു​ള്ള   ഹോ​ട്ടി​ലി​​െൻറ പാ​ർ​ക്കി​ങ് സ്ഥ​ല​ത്തു​നി​ന്ന്​ എ​ൽ.​എ​സ്.​ഡി സ്​​റ്റാ​മ്പു​ക​ളു​മാ​യി വ​യ​നാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ഫ്സ​ൽ (21) ക​ഞ്ചാ​വും മ​റ്റ് ല​ഹ​രി​മ​രു​ന്നു​ക​ളു​മാ​യി ക​ണ്ണ​മാ​ലി ക​ണ്ട​ക്ക​ട​വ് സ്വ​ദേ​ശി രാ​ഹു​ൽ (22), ആ​ലു​വ  മു​പ്പ​ത്ത​ടം സ്വ​ദേ​ശി ശ​ര​ത്ത് (27), വെ​ണ്ണ​ല സ്വ​ദേ​ശി ഷി​ജി​ൻ (22), തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​യ സു​ജി​ത്ത് (23) സ​ഞ്​​ജ​യ്സ​ഞ്ജു (22), മി​ഥു​ൻ (25), കോ​ഴി​ക്കോ​ട് പ​യ്യോ​ളി സ്വ​ദേ​ശി റ​ഷീ​ദ് (24), കൊ​ച്ചി സ്വ​ദേ​ശി​ക​ളാ​യ ഷു​ഹൈ​ബ് (25), സി​ജി​ൻ (22) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

മു​ള​വു​കാ​ടു​നി​ന്ന്​ പി​ടി​യി​ലാ​യ ഷൈ​ൻ സ​ക്ക​റി​യ ഗോ​വ​യി​ൽ​നി​ന്ന്​ കേ​ര​ള​ത്തി​ലേ​ക്ക് കെ​മി​ക്ക​ൽ ല​ഹ​രി​മ​രു​ന്നു​ക​ൾ ക​ട​ത്തു​ന്ന​തി​ലെ മു​ഖ്യ​ക​ണ്ണി​യാ​ണ്. റേ​വ്​ പാ​ർ​ട്ടി​ക​ളി​ൽ ല​ഹ​രി​മ​രു​ന്നു​ക​ൾ അ​മി​ത​മാ​യി  ഉ​പ​യോ​ഗി​ച്ച് പി​ടി​യി​ലാ​കു​ന്ന​തി​ൽ ഭൂ​രി​ഭാ​ഗം പേ​രും 18നും 25​നും  ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ ആ​ണെ​ന്ന്​ സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ എം.​പി. ദി​നേ​ശ് അ​റി​യി​ച്ചു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugskerala newsmalayalam newsNew Year Party
News Summary - 15 People arrested with drugs-Kerala news
Next Story