150ഓളം താറാവുകളെ തെരുവുനായ്ക്കള്‍ കൊന്നു
text_fieldsതൃപ്പൂണിത്തുറ തെക്കുംഭാഗം കളരിക്കതറയില്‍ വിശ്വംഭരെൻറ താറാവുകളെ തെരുവുനായ്ക്കള്‍ കൊന്ന നിലയില്‍
തൃപ്പൂണിത്തുറ: കഴിഞ്ഞ ദിവസം ആറുപേരെ തെരുവുനായ്ക്കള്‍ കടിച്ചതിനു പിന്നാലെ വീണ്ടും ആക്രമണം തുടരുന്നു.തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി 30ാം ഡിവിഷനിലും ഉദയംപേരൂര്‍ മാളേകാട്, തണ്ടാന്‍കടവ് ഭാഗത്തുമാണ് തെരുവുനായ് ശല്യം ജനജീവിതം പൊറുതിമുട്ടിക്കുന്നത്. കഴിഞ്ഞ രാത്രിയോടെ തെക്കുംഭാഗം കളരിക്ക തറയില്‍ വിശ്വംഭരെൻറ 150ഓളം താറാവുകളെ കൂട് തകർത്ത് കൊന്നാടുക്കി.
കുട്ടനാട് കരുവാറ്റയില്‍നിന്ന് ഒന്നിന് 300 രൂപ കൊടുത്ത് വാങ്ങിച്ച് ഒരുമാസത്തോളം വളര്‍ച്ചയെത്തിയ മുട്ടയിടാന്‍ പ്രായമായ താറാവുകളെയാണ് കൊന്നത്. കഴിഞ്ഞ വര്‍ഷത്തെ കര്‍ഷക ദിനത്തില്‍ സമ്മിശ്ര കര്‍ഷക പുരസ്കാരം ലഭിച്ചയാളാണ് വിശ്വംഭരന്‍.
തൃപ്പൂണിത്തുറ ക്ഷീര വ്യവസായ സംഘം പ്രസിഡന്‍റ് കൂടിയാണ്. ഇവരുടെ വീടിനു സമീപത്തുള്ള വീട്ടില്‍നിന്ന് അടുത്തിടെ ആടിനെയും മുയലിനെയും തെരുവുനായ്ക്കള്‍ കൊന്നിരുന്നു.ശല്യം രൂക്ഷമായതോടെ താറാവിനെയും കോഴിയെയുമൊക്കെ വളര്‍ത്തുന്ന കുടുംബങ്ങള്‍ക്ക് ഉറക്കമിളച്ച് കാവലിരിക്കേണ്ട അവസ്ഥയാണ്.
കാല്‍നടക്കാരെയും ആക്രമിക്കുന്നതും ഭീതി പരത്തുന്നു. കഴിഞ്ഞ ദിവസം ആറുപേരെ കടിച്ചിരുന്നു.നായ് ശല്യത്തിനെതിരെ ഉദയംപേരൂര്‍ പഞ്ചായത്തും തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയും നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.