Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്തെ 1500ഓളം...

സംസ്ഥാനത്തെ 1500ഓളം സർക്കാർ ജീവനക്കാർ സാമൂഹിക സുരക്ഷ പെൻഷൻ കൈപ്പറ്റുന്നു; റിപ്പോർട്ട് പുറത്ത്

text_fields
bookmark_border
സംസ്ഥാനത്തെ 1500ഓളം സർക്കാർ ജീവനക്കാർ സാമൂഹിക സുരക്ഷ പെൻഷൻ കൈപ്പറ്റുന്നു; റിപ്പോർട്ട് പുറത്ത്
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ 1458 സർക്കാർ ജീവനക്കാർ ചട്ടങ്ങൾ മറികടന്ന് സാമൂഹിക സുരക്ഷാ പെൻഷൻ കൈപ്പറ്റുന്നതായി കണ്ടെത്തൽ. ധനവകുപ്പ്‌ നിർദേശ പ്രകാരം ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിലാണ്‌ തട്ടിപ്പ്‌ കണ്ടെത്തിയത്‌. കോളജ്‌ അസിസ്‌റ്റന്റ്‌ പ്രഫസർമാരും ഗസറ്റഡ്‌ ഉദ്യോഗസ്ഥരും അടക്കമാണ്‌ അനർഹമായി പെൻഷൻ കൈപ്പറ്റുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഹയർ സെക്കൻഡറി വകുപ്പിൽ ഉൾപ്പെടെ ജോലി ചെയ്യുന്നവരും ഇതിലുൾപ്പെടും.

അനധികൃതമായി കൈപ്പറ്റിയ പെൻഷൻ തുക പലിശ അടക്കം ഇവരിൽ നിന്ന് തിരിച്ചു പിടിക്കാൻ ധന വകുപ്പ്‌ നിർദേശം നൽകിയിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ധന മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.

രണ്ട്‌ അസിസ്‌റ്റന്റ് പ്രഫസർമാരിൽ ഒരാൾ തിരുവനന്തപുരം ജില്ലയിലെ സർക്കാർ കോളേജിലാണ്‌ ജോലി ചെയ്യുന്നത്‌. മറ്റൊരാൾ പാലക്കാട്‌ ജില്ലയിലെ സർക്കാർ കോളജിലാണ്. ഹയർ സെക്കൻഡറി അധ്യാപകരായ മൂന്നു പേരാണ്‌ പെൻഷൻ വാങ്ങുന്നത്‌. ആരോഗ്യ വകുപ്പിലാണ്‌ ഏറ്റവും കൂടുതൽ പേർ ക്ഷേമ പെൻഷൻ വാങ്ങുന്നവർ ഉള്ളത്‌, 373 പേർ. പൊതുവിദ്യാഭ്യാസ വകുപ്പാണ്‌ രണ്ടാം സ്ഥാനത്ത്‌. ഈ വകുപ്പിലെ 224 പേരാണ് അനർഹമായി ക്ഷേമ പെൻഷൻ കൈപ്പറ്റുന്നത്. മെഡിക്കൽ എജ്യൂക്കേഷൻ വകുപ്പിൽ 124 പേരും ആയുർവേദ വകുപ്പിൽ (ഇന്ത്യൻ സിസ്‌റ്റം ഓഫ്‌ മെഡിസിൻ) 114 പേരും മൃഗസംരണക്ഷ വകുപ്പിൽ 74 പേരും പൊതു മരാമത്ത്‌ വകുപ്പിൽ 47 പേരും ക്ഷേമ പെൻഷൻ വാങ്ങുന്നതായി വ്യക്തമായിട്ടുണ്ട്.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ 46 പേരും ഹോമിയോപ്പതി വകുപ്പിൽ 41 പേരും കൃഷി, റവന്യു വകുപ്പുകളിൽ 35 പേർ വീതവും ജുഡീഷ്യറി ആൻഡ്‌ സോഷ്യൽ ജസ്‌റ്റിസ്‌ വകുപ്പിൽ 34 പേരും ഇൻഷ്വറൻസ്‌ മെഡിക്കൽ സർവീസ്‌ വകുപ്പിൽ 31 പേരും കോളജിയറ്റ്‌ എഡ്യുക്കേഷൻ വകുപ്പിൽ 27 പേരും, ഹോമിയോപ്പതിയിൽ 25 പേരും ക്ഷേമ പെൻഷൻ കൈപറ്റുന്നു.

മറ്റ്‌ വകുപ്പുകളിലും സ്ഥാപനങ്ങിലും പെൻഷൻ പറ്റുന്നവരുടെ എണ്ണം ചുവടെ: വിൽപന നികുതി (14 വീതം), പട്ടികജാതി ക്ഷേമം (13), ഗ്രാമ വികസനം, പൊലീസ്‌, പി.എസ്‌.സി, ആയുർവേദ മെഡിക്കൽ എജ്യൂക്കേഷൻ (10 വീതം), സഹകരണം (എട്ട്‌), ലജിസ്ലേച്ചർ, സെക്രട്ടറിയറ്റ്‌, തൊഴിൽ പരിശീലനം, പൊതുഭരണം, വൊക്കേഷനൽ ഹയർ സെക്കൻഡറി (ഏഴു വീതം), വനം വന്യജീവി ഒമ്പത്‌, സോയിൽ സർവെ, ഫിഷറീസ്‌ (ആറു വീതം), തദ്ദേശ ഭരണം, വാഹന ഗതാഗതം, വ്യവാസായവും വാണിജ്യവും, ഫയർഫോഴ്‌സ്‌, ക്ഷീര വികസനം, പൊതുവിതരണം, അഡ്വക്കേറ്റ്‌ ജനറൽ ഓഫിസ്‌ (നാലു വീതം), സാമൂഹിക ക്ഷേമം, രജിസ്‌ട്രേഷൻ, മ്യുസിയം, പ്രിന്റിങ്, ഭക്ഷ്യ സുരക്ഷ, എക്‌സൈസ്‌, ആർക്കിയോളജി (മൂന്നു വീതം), തൊഴിൽ, ലീഗൽ മെട്രോളജി, മെഡിക്കൽ എക്‌സാമിനേഷൻ ലബോട്ടറി, എക്‌ണോമിക്‌സ്‌ ആൻഡ്‌ സ്‌റ്റാറ്റിറ്റിക്‌സ്‌, ലാ കോളേജുകൾ (രണ്ടു വീതം), എൻ.സി.സി, ലോട്ടറീസ്‌, ജയിൽ, തൊഴിൽ കോടതി, ഹാർബർ എൻജിനീയറിങ്‌, ഇലക്‌ട്രിക്കൽ ഇൻസ്‌പക്‌ട്രേറ്റ്‌, ഡ്രഗ്‌സ്‌ കൺട്രോൾ, വിന്നോക്ക വിഭാഗ വികസനം, കയർ വകിസനം (ഒന്നു വീതം).

വിവിധ തലങ്ങളിലുള്ള പരിശോധനകൾ തുടരാനാണ്‌ ധന വകുപ്പ്‌ തീരുമാനം. അനർഹരായവരെ കണ്ടെത്തി ഒഴിവാക്കുകയും അർഹരായവർക്ക്‌ മുഴുവൻ കൃത്യമായി പെൻഷൻ വിതരണം ഉറപ്പാക്കുകയും ചെയ്യുന്ന നടപടികൾ തുടരുമെന്ന്‌ ധന വകുപ്പ്‌ വൃത്തങ്ങൾ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Social Welfare PensionKerala
News Summary - 1500 government employees were found to be receiving social welfare pension
Next Story