മഴക്കാലത്തെ കുഴി പ്രശ്നം പരിഹരിക്കാന്‍ 15000 കി. മീറ്റര്‍ റോഡ് കൂടി ബി.എം ആൻഡ് ബി.സി നിലവാരത്തിലാക്കും –മന്ത്രി
text_fieldsതിരുവനന്തപുരം: മഴക്കാലത്ത് റോഡുകളിൽ ഉണ്ടാകുന്ന കുഴി പ്രശ്നം പരിഹരിക്കാന്‍ 15000 കിലോ മീറ്റര്‍ െപാതുമരാമത്ത് റോഡ് കൂടി ബി.എം ആൻഡ് ബി.സി നിലവാരത്തില്‍ ഉയര്‍ത്താന്‍ ആലോചിക്കുന്നതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്.
കഴിഞ്ഞ സര്‍ക്കാറിെൻറ കാലത്ത് 7700 കിലോമീറ്റര്‍ റോഡുകള്‍ ബി.എം ആന്‍ഡ് ബി.സി നിലവാരത്തിലേക്ക് ഉയര്‍ത്തിയിട്ടുണ്ടെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.
ശബരിമല റോഡുകള്‍ ഉത്സവകാലത്തിനുമുമ്പ് സജ്ജമാക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഇനിമുതൽ സീസണ് മുന്‍കൂട്ടി കണ്ട് ശബരിമല പ്രവൃത്തികൾ ക്രമീകരിക്കാന്‍ ആലോചിക്കുന്നു. തുടര്‍ച്ചയായ അതിവര്‍ഷം മൂലം റോഡുകള്‍ക്ക് സാരമായ തകരാറുകളുണ്ടാകുന്നത് പരിഹരിക്കാൻ ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികൾ ആവിഷ്കരിക്കും.
കാലവര്ഷസമയങ്ങളില് പ്രവൃത്തി തുടങ്ങുന്നത് ഒഴിവാക്കാന്‍ വര്‍ക്കിങ് കലണ്ടര്‍ ഉണ്ടാക്കും. ഓരോ പ്രവര്‍ത്തനവും ഏത് സമയങ്ങളില്‍ പൂര്‍ത്തിയാക്കണമെന്ന് ഈ കലണ്ടറില്‍ രേഖപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.