പൊലീസ് അറ്റസ്റ്റേഷന് 15000 രൂപ; കേന്ദ്ര ഏജൻസി അന്വേഷണത്തിന്
text_fieldsകാസർകോട്: ഗൾഫിലേക്കുള്ള പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എംബസിയിൽ അറ്റസ്റ്റ് ചെയ്യുന്നതിന് ട്രാവൽ ഏജൻസികൾ ഇൗടാക്കുന്നത് 15000 രൂപ വരെ. പൊലീസ് സ്റ്റേഷനിൽ അപേക്ഷ ഫീസായ 500 രൂപയടച്ച് സർട്ടിഫിക്കറ്റ് വാങ്ങി സ്വന്തം നിലയിൽ അറ്റസ്റ്റ് ചെയ്ത് വാങ്ങാവുന്ന സർട്ടിഫിക്കറ്റിെൻറ മേലെ നടക്കുന്നത് ലക്ഷങ്ങളുടെ വ്യാപാരം. ഇതേക്കുറിച്ച് സി.ബി.െഎക്ക് പരാതി ലഭിച്ചിട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായാണ് വിവരം. യു.എ.ഇയിൽ ജോലി ലഭിക്കുന്നവർക്ക് പുതുതായി വന്ന നടപടിയാണ് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്. നിർദിഷ്ട അപേക്ഷ ഫോറത്തിൽ പൂരിപ്പിച്ച് റേഷൻ കാർഡ്, തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട് എന്നിവയുടെ പകർപ്പ്, മൂന്ന് പാസ്പോർട്ട് വലുപ്പത്തിലുള്ള ഫോേട്ടാ എന്നിവ സഹിതം അതത് പൊലീസ് സ്റ്റേഷനിൽ അപേക്ഷിക്കണം. അപേക്ഷകെൻറ പശ്ചാത്തലം പരിശോധിച്ച് പൊലീസ് സർട്ടിഫിക്കറ്റ് നൽകും.
ഇൗ സർട്ടിഫിക്കറ്റിന് സംസ്ഥാന ആഭ്യന്തര സെക്രട്ടറിയുടെയും എംബസിയുടെയും അറ്റസ്റ്റേഷൻ വേണം. ഇത് സ്വന്തം നിലയിൽ ചെയ്യാൻ കഴിയാത്തവർ ഏജൻസികളെ സമീപിക്കുന്നു. ഇതാണ് കൊള്ള വ്യാപാരമായി മാറിയത്. നേരത്തേ ഡൽഹിയിൽനിന്ന് അറ്റസ്റ്റ് ചെയ്തുകൊണ്ടിരുന്നപ്പോൾ ട്രാവൽ ഏജൻസികൾ 4500 രൂപയാണ് ഇൗടാക്കിയിരുന്നത്. എംബസി അറ്റസ്റ്റേഷെൻറ ഉപകേന്ദ്രം തിരുവനന്തപുരത്ത് ആരംഭിച്ചപ്പോൾ 15000 രൂപവരെ ഫീസായി വാങ്ങിത്തുടങ്ങി. കാസർകോടുനിന്നുള്ള അപേക്ഷകൻ 15000 രൂപ ട്രാവൽ ഏജൻസിക്ക് നൽകിയ വിവരം പൊലീസിൽ അറിയിച്ചു. എംബസി, കേന്ദ്രത്തിെൻറ കീഴിൽ ആയതിനാൽ വിവരം സി.ബി.െഎക്ക് കൈമാറി. അപേക്ഷകെൻറ മൊഴിയെടുക്കാനാണ് സി.ബി.െഎ നീക്കം.
വളരെ എളുപ്പത്തിൽ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ സർക്കാറുണ്ടാക്കിയ സംവിധാനം പാസ്പോർട്ട് അധികൃതരും ട്രാവൽ ഏജൻസികളും ചേർന്ന് ഏറെ ബുദ്ധിമുട്ടുള്ള ഒന്നാക്കി മാറ്റി. പാസ്പോർട്ട് ഒാഫിസിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന അഞ്ച് ഏജൻസികൾ വഴിയാണ് ഇൗ കൊള്ള നടക്കുന്നത്. മറ്റ് ട്രാവൽ ഏജൻസികൾ ഇവർ മുഖേന കൊള്ള നടത്തുന്നു. ഏജൻസി വഴി അപേക്ഷിച്ചാൽ മാത്രമേ അറ്റസ്റ്റേഷൻ ലഭിക്കുകയുള്ളൂവെന്ന സ്ഥിതിയുമായി. ഒറ്റ ദിവസത്തിനുള്ളിൽ അറ്റ്സ്റ്റ് ചെയ്തുകിട്ടണമെന്ന ആവശ്യവുമായി ട്രാവൽ ഏജൻസികളെ സമീപിക്കുന്നവരോട് അര ലക്ഷം രൂപവരെ വാങ്ങുന്നുണ്ട്. നല്ല ജോലി ലഭിച്ചു കഴിഞ്ഞാൽ അറ്റസ്റ്റേഷൻ വേഗത്തിൽ ലഭിക്കാൻ എത്ര തുക വേണമെങ്കിലും നൽകുന്നവർ ഉണ്ടെന്നതാണ് ചൂഷണത്തിെൻറ സാധ്യത വർധിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.