വയനാട് മണ്ഡലത്തിൽ ചിത്രം തെളിഞ്ഞു, 16 സ്ഥാനാര്‍ഥികള്‍; ആരും പത്രിക പിന്‍വലിച്ചില്ല
text_fieldsകൽപറ്റ: വയനാട് ലോക്‌സഭ മണ്ഡലത്തില്‍ നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസവും പിന്നിട്ടതോടെ മത്സരാര്‍ഥികളുടെ ചിത്രം തെളിഞ്ഞു. ആരും പത്രിക പിന്‍വലിക്കാത്തതിനാൽ 16 സ്ഥാനാര്‍ഥികളാണ് വയനാട് മണ്ഡലത്തില്‍ മത്സരരംഗത്തുള്ളത്.
സ്ഥാനാർഥികൾക്ക് വരണാധികാരിയും ജില്ല കലക്ടറുമായ ഡി.ആര്‍. മേഘശ്രീയുടെ നേതൃത്വത്തിൽ ചിഹ്നം അനുവദിച്ചു.
സ്ഥാനാര്‍ഥികളുടെ പേര്, പാര്‍ട്ടി, ചിഹ്നം എന്നിവ യഥാക്രമം.
പ്രിയങ്ക ഗാന്ധി (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, കൈ), സത്യന്‍ മൊകേരി (കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, ധാന്യക്കതിരും അരിവാളും), നവ്യ ഹരിദാസ് (ഭാരതീയ ജനതാ പാര്‍ട്ടി, താമര), ഗോപാല്‍ സ്വരൂപ് ഗാന്ധി (കിസാന്‍ മജ്ദൂര്‍ ബറോജ്ഗര്‍ സംഘ് പാര്‍ട്ടി, കരിമ്പ് കര്‍ഷകന്‍), ജയേന്ദ്ര കെ. റാത്തോഡ് (റൈറ്റ് ടു റീകാള്‍ പാര്‍ട്ടി, പ്രഷര്‍കുക്കര്‍), ഷെയ്ക്ക് ജലീല്‍ (നവരംഗ് കോണ്‍ഗ്രസ് പാര്‍ട്ടി, ഗ്ലാസ് ടംബ്ലര്‍), ദുഗ്ഗിറാല നാഗേശ്വര റാവൂ (ജതിയ ജനസേവ പാര്‍ട്ടി, ഹെല്‍മെറ്റ്), എ. സീത (ബഹുജന്‍ ദ്രാവിഡ പാര്‍ട്ടി, ഡയമണ്ട്), അജിത്ത് കുമാര്‍ സി (സ്വതന്ത്രന്‍, ട്രക്ക്), ഇസ്മയില്‍ സബിഉള്ള (സ്വതന്ത്രന്‍, ഏഴ് കിരണങ്ങളോട് കൂടിയ പേനയുടെ നിബ്ബ്), എ. നൂര്‍മുഹമ്മദ് (സ്വതന്ത്രന്‍, ഗ്യാസ് സിലിണ്ടര്‍), ഡോ. കെ. പത്മരാജന്‍ (സ്വതന്ത്രന്‍, ടയറുകള്‍), ആര്‍. രാജന്‍ (സ്വതന്ത്രന്‍, ഡിഷ് ആന്റിന), രുഗ്മിണി (സ്വതന്ത്ര, കമ്പ്യൂട്ടര്‍), സന്തോഷ് പുളിക്കല്‍ (സ്വതന്ത്രന്‍, ഓട്ടോറിക്ഷ), സോനുസിംഗ് യാദവ് (സ്വതന്ത്രന്‍, എയര്‍ കണ്ടീഷണര്‍).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.