കെ.എസ്.ആർ.ടി.സിക്ക് ബാധ്യതയായി 16 ഉന്നത നിയമനം
text_fieldsകോട്ടയം: കെ.എസ്.ആർ.ടി.സി നവീകരണത്തിനെന്ന പേരിൽ 16 ഉന്നത തസ്തികയിൽ നടത്തിയ നിയമനം കോർപറേഷന് ബാധ്യതയാകുന്നു. കഴിഞ്ഞ ജനുവരിയിലാണ് ജനറൽ മാനേജർ മുതൽ അസിസ്റ്റൻറ് മാനേജർ വരെ തസ്തികകളിൽ നേരിട്ട് നിയമനം നടന്നത്. 40,000 മുതൽ ഒന്നര ലക്ഷം രൂപവരെയാണ് ശമ്പളം. ഇതിന് പ്രതിമാസം 91 ലക്ഷത്തോളം രൂപ വേണ്ടിവരും.
കെ.എസ്.ആർ.ടി.സിയിലെ എല്ലാ നിയമനവും പി.എസ്.സിക്ക് വിട്ടിട്ടുള്ളതാണ്. എം പാനൽ നിയമനം ഹൈകോടതിയും സുപ്രീംകോടതിയും തടയുകയും ചെയ്തു. ഏതെങ്കിലും തരത്തിെല നിയമനം അത്യാവശ്യമായി വന്നാൽ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി നിയമിക്കണമെന്ന കോടതി നിർദേശം നിലനിൽക്കെയാണ് നേരിട്ട് നിയമനം നടത്തിയത്. സുശീൽ ഖന്ന റിപ്പോർട്ടിെൻറ മറപിടിച്ചായിരുന്നു ഇത്. കണ്ടക്ടറും മെക്കാനിക്കും സ്ഥാനക്കയറ്റം നേടി ഉന്നത സ്ഥാനങ്ങളിൽ എത്തുന്നതിനു പകരം ഉയർന്ന വിദ്യാഭ്യാസയോഗ്യതയും പരിചയവുമുള്ളവരെ നിയോഗിക്കണമെന്ന നിർദേശമാണ് സുശീൽ ഖന്ന നൽകിയത്.
ഉന്നത നിയമനങ്ങൾ നടന്ന് ആറുമാസം പിന്നിട്ടിട്ടും ഉദ്ദേശിച്ച നേട്ടം കൈവരിക്കാൻ കെ.എസ്.ആർ.ടി.സിക്ക് കഴിഞ്ഞിട്ടില്ലെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. ജനങ്ങൾക്ക് പ്രയോജനകരമായ പദ്ധതികൾക്കുപകരം വാർത്തപ്രാധാന്യം നേടത്തക്കവിധമുള്ള കാര്യങ്ങൾ മാത്രമാണ് ഇവർ ചെയ്യുന്നത്. പുതുതായി നിയമിക്കപ്പെട്ട ബഹുഭൂരിപക്ഷം പേർക്കും പൊതുഗതാഗത രംഗവുമായി ഒരുബന്ധവുമില്ലെന്ന് നേരേത്തതന്നെ ആക്ഷേപം ഉയർന്നിരുന്നു.
ഇവരിൽ പലരും നിലവിലെ സി.എം.ഡി നേരേത്ത ജോലി ചെയ്തിരുന്ന ഹിന്ദുസ്ഥാൻ ലാെറ്റക്സ് സ്ഥാപനത്തിൽ ജോലി ചെയ്തവരാണെന്നതും നിയമനത്തിെൻറ സത്യസന്ധതയെ ചോദ്യംചെയ്യാൻ തൊഴിലാളി സംഘടന നേതാക്കൾ ഉപയോഗിക്കുന്നുണ്ട്. അതേസമയം, ഏറെ നിർണായകമായ എക്സിക്യൂട്ടിവ് ഡയറക്ടർ (ഓപറേഷൻ), എക്സിക്യൂട്ടിവ് ഡയറക്ടർ (വിജിലൻസ്) തസ്തികകളിൽ ഇപ്പോഴും സ്ഥാനക്കയറ്റം കിട്ടിവരുന്നവരെയാണ് നിയമിച്ചത്. ത്രിവത്സര പോളിടെക്നിക് ഡിപ്ലോമ നേടിയവരാണ് ഇപ്പോഴും കെ.എസ്.ആർ.ടി.സിയെ നയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.