Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിപ്പൂരിന്...

കരിപ്പൂരിന് അന്താരാഷ്ട്ര പദവി ലഭിച്ചിട്ട് 16 വർഷം; പറന്നുയരാൻ അനുവദിക്കാതെ കേന്ദ്ര സർക്കാർ

text_fields
bookmark_border
കരിപ്പൂരിന് അന്താരാഷ്ട്ര പദവി ലഭിച്ചിട്ട് 16 വർഷം; പറന്നുയരാൻ അനുവദിക്കാതെ കേന്ദ്ര സർക്കാർ
cancel

കരിപ്പൂർ: മലബാറിലെ പ്രവാസികളുടെ സ്വപ്നസാക്ഷാത്കാരമായ കോഴിക്കോട്​ വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി ലഭിച്ചിട്ട് 16 വർഷം പൂർത്തിയാകുമ്പോഴും പറന്നുയരാൻ അനുവദിക്കാതെ കേന്ദ്ര സർക്കാർ. തുടക്കം മുതൽ വിവിധ പ്രതിസന്ധികൾ തരണംചെയ്ത്​ മു​ന്നോട്ടുപോയ കരിപ്പൂരിന്​ ഏറ്റവുമൊടുവിൽ നിലനിൽപുതന്നെ ഭീഷണിയിലായിരിക്കുകയാണ്​. വിവിധ കാരണങ്ങൾ ഉന്നയിച്ച്​ മാറിമാറി വന്ന സർക്കാറുകൾ അവഗണിച്ച വിമാനത്താവളം മലബാറിന്‍റെയും ഇവിടെ നിന്നുള്ള ജനപ്രതിനിധികളുടെയും ശക്തമായ പിന്തുണയിലായിരുന്നു അതിജീവിച്ചത്​. അവസാനം വ്യോമയാന മേഖലയിൽ കേട്ടുകേൾവിയില്ലാത്ത റൺവേ നീളം കുറക്കൽ നടപടികളാണ്​ ആരംഭിച്ചിരിക്കുന്നത്​. സുരക്ഷ വിഷയങ്ങൾ ചൂണ്ടിക്കാട്ടി റൺവേ എൻഡ്​ സേഫ്​റ്റി ഏരിയ (റെസ) വർധിപ്പിക്കാനാണ്​ റൺവേ നീളം കുറക്കൽ. ആവശ്യമായ സ്ഥലം അതോറിറ്റി കൈവശമുണ്ടായിരിക്കെയാണ്​ തലതിരിഞ്ഞ വികസന പ്രവൃത്തികളുമായി അധികൃതർ മുന്നോട്ടുപോകുന്നത്​.

വിമാനത്താവളം യാഥാർഥ്യമായി 18 വർഷത്തിന്​ ശേഷം 2006 ഫെബ്രുവരി ഒന്നിനാണ്​ അന്താരാഷ്ട്ര പദവി ലഭിച്ചത്​. വിവിധയിടങ്ങളിൽനിന്ന്​ ഉയർന്ന പ്രതിഷേധത്തെ തുടർന്നായിരുന്നു തീരുമാനം. യാത്രക്കാർ കുറവുള്ള മറ്റ്​ വിമാനത്താവളങ്ങൾക്ക് അന്താരാഷ്ട്ര പദവി നൽകിയിട്ടും കരിപ്പൂരിനെ തഴഞ്ഞത് വിവാദമായിരുന്നു. തുടർന്നാണ് കരിപ്പൂരിനെയും അന്താരാഷ്ട്ര പദവിയിലേക്ക് ഉയർത്താൻ യു.പി.എ സർക്കാർ നിർബന്ധിതമായത്. 1988 ഏപ്രിൽ 13ന്​​ പ്രവർത്തനം ആരംഭിച്ച കരിപ്പൂരിന്​ മുന്നിൽ തുടക്കം മുതൽ വിവിധ പ്രതിസന്ധികളായിരുന്നു. വിദേശയാത്രക്കാരുണ്ടായിട്ടും തുടക്കത്തിൽ ആഭ്യന്തര സർവിസുകൾ മാത്രമായിരുന്നു. നാല്​ വർഷത്തിന്​​ ശേഷമാണ്​ അന്താരാഷ്ട്ര സർവിസ് തുടങ്ങിയത്​​. പിന്നീട്​ റൺവേ വികസനം, രാത്രികാല സർവിസ്​, വലിയ വിമാന സർവിസ്​, പുതിയ ടെർമിനൽ തുടങ്ങി ഇവയെല്ലാം മറ്റ്​ വിമാനത്താവളങ്ങളിൽനിന്ന്​ വിഭിന്നമായി നിരവധി കടമ്പകൾ കടന്നതിന്​ ശേഷമാണ്​ കരിപ്പൂരിന്​ അനുവദിച്ചത്​.

13 വർഷത്തോളം സുരക്ഷിതമായ സർവിസ്​ നടത്തിയ വലിയ വിമാനം 2015ൽ നിർത്തി. പിന്നീട്​ നിരന്തര സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ എല്ലാ മാനദണ്ഡങ്ങളും പരിശോധിച്ച്​ വിലയിരുത്തിയ​ ശേഷമാണ്​ അനുമതി ലഭിച്ചത്​. 2020ലെ വിമാനാപകട ശേഷം വീണ്ടും അധികൃതരുടെ പിടിവീണിരിക്കുകയാണ്​ കരിപ്പൂരിന്​ മുകളിൽ. ആദ്യം വലിയ വിമാനങ്ങൾക്ക്​ നിയന്ത്രണം ഏർപ്പെടുത്തിയ അധികൃതർ ഇപ്പോൾ റൺവേ നീളം വെട്ടിക്കുറക്കാനുള്ള നടപടികളുമായാണ്​ രംഗത്തെത്തിയത്​. സമാന അവസ്ഥയാണ്​ വിമാന സർവിസുകളുടെ കാര്യത്തിലും. മലബാറിൽനിന്ന്​ നിരവധി യാത്രക്കാരുള്ള സിംഗപ്പൂർ, മലേഷ്യ സെക്ടറുകളിൽ ഇപ്പോഴും കരിപ്പൂരിൽനിന്ന്​ സർവിസില്ല. കൂടുതൽ യാത്രക്കാരുണ്ടായിട്ടും ആഭ്യന്തര സർവിസുകൾ ആരംഭിക്കുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karipur
News Summary - 16 years since Karipur gained international status; Central government not allowing karipur to fly
Next Story