വോട്ടർ പട്ടികയിൽ 1,63,071 വ്യാജന്മാർ കൂടി; വീണ്ടും രേഖകൾ പുറത്തുവിട്ട് പ്രതിപക്ഷം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ 51 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടര്‍പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച വിവരങ്ങള്‍കൂടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ തെരഞ്ഞെടുപ്പ് കമീഷന് കൈമാറി. കഴിഞ്ഞ ദിവസങ്ങളില്‍ 14 മണ്ഡലങ്ങളിലെ വിവരങ്ങള്‍ കമീഷന് കൈമാറിയതിന് പുറമെയാണിത്.
51 മണ്ഡലങ്ങളിലായി 1,63,071 വ്യാജവോട്ടര്‍മാരുടെ വിവരങ്ങളാണ് ഇന്നലെ കമീഷന് നല്‍കിയത്. ഇതോടെ 65 മണ്ഡലങ്ങളിലായി കമീഷന് രേഖകൾ സഹിതം നല്കിയ വ്യാജവോട്ടര്‍മാരുടെ ആകെ എണ്ണം 2,16,510 ആയി ഉയര്‍ന്നു.
അമ്പരപ്പിക്കുന്ന വിധത്തിലാണ് സംസ്ഥാനത്തുടനീളം വ്യാജ വോട്ടര്‍മാരെ സൃഷ്ടിച്ചിട്ടുള്ളതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഓരോ മണ്ഡലത്തിലെയും യഥാർഥ ജനവിധി അട്ടിമറിക്കുന്നതിന് പര്യാപ്തമാണ് വ്യജവോട്ടര്‍മാരുടെ എണ്ണം. ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വോട്ടര്‍മാരുടെ പേരും വിലാസവും ഫോട്ടോയും ഉപയോഗിച്ച് ഒന്നിലധികം വ്യാജ വോട്ടര്‍മാരെ സൃഷ്ടിച്ചിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
ഞെട്ടിച്ച് കള്ളവോട്ട് - മണ്ഡലം, വ്യാജവോട്ടർമാരുടെ എണ്ണം ക്രമത്തിൽ
പൊന്നാനി -5589, കുറ്റ്യാടി -5478, നിലമ്പൂര്‍ -5085, തിരുവനന്തപുരം -4871, വടക്കാഞ്ചേരി -4862, നാദാപുരം -4830, തൃപ്പൂണിത്തുറ -4310, വണ്ടൂര്‍ -4104, വട്ടിയൂര്‍ക്കാവ് -4029, ഒല്ലൂര്‍ -3940, ബേപ്പൂര്‍ -3858, തൃക്കാക്കര -3835, പേരാമ്പ്ര -3834, പാലക്കാട് -3750, നാട്ടിക -3743, ബാലുശ്ശേരി -3708, നേമം -3692, കുന്ദമംഗലം -3661, കായംകുളം -3504, ആലുവ -3258, മണലൂര്‍-3212, അങ്കമാലി -3161, തൃത്താല -3005, കോവളം -2995, എലത്തൂര്‍ -2942, മലമ്പുഴ -2909, മൂവാറ്റുപുഴ -2825, ഗുരുവായൂര്‍ -2825, കാട്ടാക്കട -2806, തൃശൂര്‍ -2725, പാറശ്ശാല-2710 , പുതുക്കാട് -2678 , കോഴിക്കോട് നോര്‍ത്ത്- 2655, അരുവിക്കര -2632 , അരൂര്‍ -2573 , കൊച്ചി -2531 , കൈപ്പമംഗലം-2509 , കുട്ടനാട് -2485, കളമശ്ശേരി -2375, ചിറ്റൂര്‍-2368, ഇരിങ്ങാലക്കുട -2354, ഒറ്റപ്പാലം-2294, കോഴിക്കോട് സൗത്ത് -2291, എറണാകുളം -2238, മണാര്‍ക്കാട്-2218, ആലപ്പുഴ -2214, നെടുമങ്ങാട്-2208, ചെങ്ങന്നൂര്‍ -2202, കുന്നത്തുനാട് -2131, പറവൂര്‍-2054, വര്‍ക്കല-2005.
(വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് കമീഷന് പ്രതിപക്ഷം കൈമാറിയ കണക്ക്)
കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പു കമീഷനിൽ
ന്യൂഡൽഹി: കേരളത്തിലെ വോട്ടർപട്ടിക ക്രമക്കേടിനെതിരെ കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പു കമീഷനിൽ പരാതി നൽകി. ജനാധിപത്യ പ്രക്രിയയെ അവമതിക്കുന്ന വിധം പട്ടികയിൽ കൃത്രിമം നടന്നിരിക്കുകയാണെന്നും വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്നും സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പരാതിയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.