ഗുരുസ്മരണയിൽ ഇന്ന് ചതയം
text_fieldsതിരുവനന്തപുരം: ശ്രീനാരായണഗുരു സ്മരണയിൽ ഇന്ന് ചതയം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നാലാം ഓണമായ തിങ്കളാഴ്ച ലോകമെങ്ങും ഗുരുവിെൻറ 167ാമത് ജയന്തി ആഘോഷങ്ങൾ നടക്കും.
തിങ്കളാഴ്ച രാവിലെ 10ന് ചെമ്പഴന്തി ഗുരുകുലത്തിൽ നടക്കുന്ന ജയന്തി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കും. മന്ത്രി വി.എൻ. വാസവൻ മുഖ്യപ്രസംഗം നടത്തും. ശ്രീനാരായണ ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ആമുഖപ്രസംഗം നടത്തും.
മന്ത്രിമാരായ ചിഞ്ചുറാണി, ആൻറണി രാജു, ജി.ആർ. അനിൽ, വി. ശിവൻകുട്ടി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവരും സാമൂഹിക-സാംസ്കാരിക-ആത്മീയ മേഖലകളിലെ പ്രമുഖരും വിവിധ സമയങ്ങളിലായി പങ്കെടുക്കും. വൈകീട്ട് അഞ്ചിന് നടക്കുന്ന പ്രതീകാത്മക ജയന്തി ഘോഷയാത്ര ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.
ശിവഗിരിമഠത്തിൽ സന്യാസി ശ്രേഷ്ഠരുടെ നേതൃത്വത്തിലും കാർമികത്വത്തിലും പ്രത്യേക പൂജകളും മഠത്തിനകത്ത് നടത്തുന്ന പ്രതീകാത്മക ജയന്തി ഘോഷയാത്രയും മാത്രമേ ഇത്തവണയും ഉണ്ടായിരിക്കൂവെന്ന് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.