കരിപ്പൂർ അപകടം: പെരിന്തൽമണ്ണയിൽ ചികിത്സയിലായിരുന്ന 17 പേർ ആശുപത്രി വിട്ടു
text_fieldsപെരിന്തല്‍മണ്ണ: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റ് പെരിന്തല്‍മണ്ണയിൽ ചികിത്സയിൽ കഴിയുന്ന 22ൽ 17 പേർ ആശുപത്രി വിട്ടു. കിംസ് അല്‍ശിഫ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഞ്ച് കുട്ടികളുൾപ്പെടെ 17 പേരാണ് ചികിത്സക്ക് ശേഷം സ്വവസതിയിലേക്ക് മടങ്ങിയത്.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന തിരുവാലി സ്വദേശിയായ ശ്രീവിഹാറില്‍ അരവിന്ദാക്ഷന് (68) ചികിത്സയിലിരിക്കെ ഹൃദയാഘാതം വന്ന് മരിച്ചിരുന്നു. പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂന്നുപേരും മൗലാന ആശുപത്രിയിലുള്ള രണ്ടുപേരും ചികിത്സയിൽ തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
മഞ്ചേരി സ്വദേശി പച്ചീരി വീട്ടില്‍ ഫാത്തിമ റഹ്മ (24), കുലുക്കല്ലൂര്‍ കുളിയില്‍ മുര്‍ഷിദ ഷെറിന് (21), ചന്തക്കുന്ന് കളത്തും പടിക്കല്‍ അജ്മല്‍ റോഷന് (27), തിരുവാലി സ്വദേശിനിയായ ശ്രീവിഹാറില്‍ സതി (50), കോഴിക്കോട് കരുവാന്‍കുഴി പടിപ്പൊറ്റച്ചാലില് ഫാത്തിമ സന (13), മലപ്പുറം ചെട്ടിപ്പടി നടമ്മല്‍ പുതിയകത്ത് അബ്ദുറഹ്മാന് കുട്ടി (47), തലശ്ശേരിപ്പാടം മുനീറ (42) മകൻ മുഹമ്മദ് സുഹൈല്‍ (12) എടപ്പാള്‍ തടവില്‍ വളപ്പില്‍ നദീറ (24), അരിയൂര്‍ ഒസര്‍ വീട്ടില്‍ മുഹമ്മദ് ശരീഫ് (40), ഇരുമ്പുഴി കൂത്രാടന്‍ റിഷാന (25), കൂത്രാടന്‍ കെന്വാള് ആയിഷ (രണ്ട്), മൊറയൂര്‍ അത്തിപ്പറമ്പില്‍ ജസീല (30), എടവണ്ണ വടക്കന്‍ വീട്ടില്‍ ജസ (അഞ്ച്), മുഹമ്മദ് ഹസ്സന് (ഒന്നര), ചന്തക്കുന്ന് ഷാദിയ നവാല്‍ (27) ചന്തക്കുന്ന് ചിട്ടങ്ങാടന് ആദം ഫിർദൗസ് (നാല്) എന്നിവരാണ് ആശുപത്രി വിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.