ഉരുൾപൊട്ടൽ മേഖലയിൽ 17 ക്വാറികളുണ്ടെന്ന് ആരോപണം; നോക്കുകുത്തിയായി ദുരന്ത നിവാരണ അതോറിറ്റി
text_fieldsകൊച്ചി: ഉരുൾപൊട്ടലിന് പ്രധാന കാരണം ഖനനം തന്നെയെന്നും ഉരുൾ പൊട്ടിയിടത്ത് 17 ക്വാറികളുണ്ടെന്നും ആരോപണവുമായി പരിസ്ഥിതി പ്രവർത്തകർ. കൂട്ടിക്കൽ, കൊക്കയാർ, മുണ്ടക്കയം പഞ്ചായത്തുകളിലായി 17 ക്വാറിയുണ്ട്. മൂന്ന് പഞ്ചയത്തിന്‍റെയും മലയുടെ മുകളിലാണ് ക്വാറികൾ. മുണ്ടക്കയം ടൗണിൽനിന്ന് നോക്കിയാൽ മലമുകളിലെ ക്വാറികാണം. അതിന് സമീപമാണ് ഉരുൾപെട്ടിയതെന്നാണ് ജനങ്ങൾ പറയുന്നു.
ഇളങ്കാവിൽ ജനങ്ങൾ കഴിഞ്ഞ 10 വർഷമായി ക്വാറിക്കെതിരെ സമരം നടത്തിയിരുന്നു. സമരം ചെയ്തവർക്കെതിരെ പൊലീസ് കേസ് എടുക്കുകയും ചെയ്തിരുന്നു.
സർക്കാർ ക്വാറി ഉടമകൾക്ക് സംരക്ഷണം നൽകി. കോട്ടയത്ത് നടന്നത് 100 ശതമാനം ക്വാറി ദുരന്തമാണ്. ഇതിനേക്കാൾ ശക്തമായി മഴ പെയ്തിട്ടുണ്ട്. കഴിഞ്ഞ 10 വർഷമായി ക്വാറി ഇവിടെ പ്രവർത്തിക്കുന്നു. മലയുടെ ആറ്-ഏഴ് കിലോമീറ്റർ ചുറ്റളവിലാണ് 17 ക്വാറികൾ പ്രവർത്തിക്കുന്നത്. ഒരു മലയിൽ നിന്ന് മറ്റൊരു മലയിലേക്ക് നടന്നാൽ അഞ്ച് കിലോമീറ്റർ ദൂരം വരും. മണ്ണും പാറയും തമ്മിലുള്ള ബന്ധം അറ്റുപോയി.
ക്വാറി തുടങ്ങിയതോടെ മഴയെ താങ്ങാനുള്ള ശേഷി പശ്ചിഘട്ടത്തിന് ഇല്ലാതായി. ഒരു ദിവസം 40-45 സെൻറീമീറ്റർ കൂടുതൽ മഴ ഇവിടെ പെയ്തിരുന്നു. 8,000 അടി ഉയരമുള്ള മലയിലെ മരങ്ങളെല്ലാം വെട്ടി റോഡ് നിർമിച്ചു. ഇത് സംബന്ധിച്ച് സർക്കാർ ശാസ്ത്രീയ പഠനം നടത്തണം. ഇനിയും പല പ്രദേശങ്ങളും ഉരുൾ പൊട്ടാൻ സാധ്യതയുണ്ട്. വാഗമണ്ണിൽ സ്ഥിതി ഇതിേനക്കാൾ മോശമാണ്. മലയുടെ മുകളിലാണ് തടയണ നിർമിച്ചിരിക്കുന്നതെന്നും പരിസ്ഥിതി പ്രവർത്തകനായ ജോൺ പെരുവന്താനം 'മാധ്യമ'ത്തോട് പറഞ്ഞു.
സംസ്ഥാനത്ത് നിരന്തരം ദുരന്തം പെയ്തിറങ്ങുമ്പോൾ നോക്കുത്തിയായി നിൽക്കുകയാണ് ദുരന്ത നിവരണ അതോറിറ്റി. മറ്റ് സംസ്ഥാനനങ്ങളിൽ വിദഗ്ധരെ ഉൾപ്പെടുത്തി മെച്ചപ്പെട്ട നിലയിൽ സമാനമായ അതോറിറ്റി പ്രവർത്തിക്കുമ്പോൾ വ്യക്തമായി പ്ലാനും പദ്ധതിയുമില്ലാതെ മുന്നോട്ട് പോവുകയാണ് സംസ്ഥാനത്തെ അതോറിറ്റി. ദുരന്തങ്ങൾ. പെട്ടിമുടി, കവളപ്പാറ, പുത്തുമല ദുരന്തങ്ങളുടെ ആവർത്തനാണ് സംസ്ഥാനത്ത് വീണ്ടും സംഭവിച്ചതെന്നും അവർ പറയുന്നു.
1970കൾ മുതൽ ദുരന്തത്തെ മാത്രം കാണാതെ ദുരന്തം സമൂഹത്തിലുണ്ടാക്കുന്ന ആഘാതം തിരിച്ചറിഞ്ഞ് പ്ലാൻ തയാറാക്കണമായിരുന്നു. എന്നാൽ, കേരളം ഇപ്പോഴും 1960 കളിലെ മോഡൽ പിന്തുടരുന്നുവെന്നാണ് ആക്ഷേപം.
ദുരന്ത നിവരാണ മാനേജ്മെൻറ് പ്ലാൻ തയാറാക്കുക മാത്രമാണ് ഇവിടെ ചെയ്തത്. നവകേരള പദ്ധതിയിൽ പഴയ കെട്ടിടങ്ങൾ പൊളിച്ച് പണിയാനായിരുന്നു തീരുമാനം. ജനങ്ങൾക്ക് സുരക്ഷിതത്വ ബോധം നൽകാൻ സർക്കാരിനും അതോറിറ്റിക്കും കഴിയുന്നില്ല. കേരളം നേരിടുന്ന പാരിസ്ഥിതിക ദുരന്തങ്ങളിൽ വൻകിട അനധികൃത ക്വാറികളുടെ പങ്ക് തുറന്നു കാട്ടിയ കെ.എഫ്.ആർ.ഐയിലെ സീനിയർ ശാസ്ത്രജ്ഞൻ ടി.വി. സജീവിനെ പ്രതികൂട്ടിലാക്കാൻ ക്വാറി മുതലാളിമാർ ശ്രമിച്ചു. സാമൂഹിക, സാമ്പത്തിക, സാമൂഹിക ആഘാതം വിലയിരുത്തിയാണ് ഒട്ടുമിക്ക രാജ്യങ്ങളിലും പ്ലാൻ തയാറാക്കുന്നത്. സംസ്ഥാനത്തെ പുതിയ സാമ്പത്തിക മേഖലയാണ് പശ്ചിമഘട്ടം. പുതിയ വികസനത്തിനായി വൻതോതിൽ പരിസ്ഥതി തകർക്കുകയാണെന്നും അേദ്ദഹം ആരോപിച്ചു.
ഉരുൾ പൊട്ടലാണ് സംസ്ഥാനം നേരിടുന്ന പ്രധാന ദുരന്തം. വികസനത്തിന്‍റെ പേരിൽ പരിസ്ഥിതി സംരക്ഷണ നിയമങ്ങളെല്ലാം കാറ്റിൽ പറത്തി മുന്നോട്ട് പോകുന്ന സർക്കാരിന് താക്കീതാണ് പ്രകൃതി നൽകുന്ന ഈ മുന്നറിയിപ്പ്. രാഷ്ട്രീയ പാർട്ടികളും ക്വാറി മാഫിയകളും ചേർന്ന് നടത്തിയ ശാസ്ത്രീയമായി ഖനനത്തിന്‍റെ ഇരകാണ് ഇവിടുത്തെ ജനങ്ങളെന്നാണെന്നും ജോൺ പെരുവന്താനം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.