17 മുതൽ 19 വരെ ട്രെയിൻ നിയന്ത്രണം
text_fieldsതിരുവനന്തപുരം: പൂങ്കുന്നം, തൃശൂർ യാർഡുകളിൽ നവീകരണം നടക്കുന്നതിനാൽ നവംബർ 17 മുതൽ 19 വരെ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. മൂന്ന് ട്രെയിനുകൾ റദ്ദാക്കി. ആറ് ട്രെയിനുകൾ ഭാഗികമായി റദ്ദാക്കും. മൂന്ന് ട്രെയിനുകൾ വൈകും.
റദ്ദാക്കുന്നവ:
06449 എറണാകുളം -ആലപ്പുഴ (നവംബർ 18)
06452 ആലപ്പുഴ-എറണാകുളം (18)
06017 ഷൊർണൂർ-എറണാകുളം മെമു (18)
ഭാഗികമായി റദ്ദാക്കുന്നവ
ഗുരുവായൂർ-തിരുനന്തപുരം ഇൻറർസിറ്റി (06341 ) 17നും 18 നും തൃശൂരിൽനിന്ന് തുടങ്ങും.
പുനലൂർ -ഗുരുവായൂർ (06327) 16നും 17 നും തൃശൂരിൽ അവസാനിപ്പിക്കും.
ഗുരുവായൂർ-പുനലൂർ (06328) 18ന് തൃശൂരിൽനിന്ന് യാത്ര തുടങ്ങും.
17 ന്െചന്നൈ-ഗുരുവായൂർ (06127) തൃശൂരിൽ അവസാനിപ്പിക്കും.
17 ന് കാരയ്ക്കൽ-എറണാകുളം (06187) വടക്കാഞ്ചേരിയിൽ അവസാനിപ്പിക്കും.
കണ്ണൂർ-എറണാകുളം ഇൻറർസിറ്റി (06306) 19ന് െഷാർണൂരിൽ യാത്ര അവസാനിപ്പിക്കും.
വൈകുന്നവ:
16 ന് ഹസ്രത്ത് നിസാമുദ്ദീൻ-എറണാകുളം ജങ്ഷൻ മംഗള സ്പെഷൽ (02618) യാത്രമധ്യേ 25 മിനിറ്റ് വൈകും.
18 നുള്ള എറണാകുളം-കണ്ണൂർ ഇൻറർസിറ്റി (06305) വഴിമധ്യേ 10 മിനിറ്റ് വൈകും.
18 ന് കൊച്ചുവേളി-ലോകമാന്യതിലക് സൂപ്പർ ഫാസ്റ്റ് (01214) വഴിമധ്യേ 50 മിനിറ്റ് വൈകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.