കെ.എസ്.ആർ.ടി.സി ബസിൽ 17കാരന് നേരെ ലൈംഗികാതിക്രമം; മധ്യവയസ്കൻ പിടിയിൽ
text_fieldsതിരുവല്ല: കെ.എസ്.ആർ.ടി.സി ബസ്സിനുള്ളിൽ 17കാരന് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ മൈലപ്ര സ്വദേശിയായ 42കാരൻ തിരുവല്ല പൊലീസിന്‍റെ പിടിയിലായി. പത്തനംതിട്ട മൈലപ്ര മേക്കൊഴൂർ പനയ്ക്കര വീട്ടിൽ പി.കെ. ഷിജു (42) ആണ് പിടിയിലായത്. തിരുവനന്തപുരത്തു നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസ്സിൽ ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു അതിക്രമം നടന്നത്.
ആയൂരിൽ നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന ഹയർ സെക്കൻഡറി വിദ്യാർഥിക്ക് നേരെയാണ് ഷിജു ലൈംഗികാതിക്രമം നടത്തിയത്. അടൂരിൽ നിന്നും ബസ്സിൽ കയറിയ ഷിജു വിദ്യാർഥിക്കൊപ്പം സീറ്റിൽ ഇരുന്നു യാത്ര ചെയ്യുകയായിരുന്നു. ബസ് പുറപ്പെട്ട് അൽപ സമയം മുതൽ ഷിജു വിദ്യാർഥിക്ക് നേരെ ലൈംഗികാതിക്രമം ആരംഭിച്ചു.
ഇയാളുടെ ചെയ്തികൾ സഹിക്കവയ്യാതായതോടെ ചെങ്ങന്നൂരിന് സമീപം വെച്ച് വിദ്യാർഥി ബഹളംവച്ചു. ഇതോടെ ബസ്സിൽ നിന്ന് ഇറങ്ങി രക്ഷപ്പെടാൻ ശ്രമിച്ച ഷിജുവിനെ ബസ് ജീവനക്കാരും മറ്റ് യാത്രക്കാരും ചേർന്ന് തടഞ്ഞു വെച്ച് തിരുവല്ല കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ വെച്ച് പൊലീസിന് കൈമാറുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.