സാന്റിയാഗോ മാർട്ടിന്‍റെ 173.48 കോടിയുടെ സ്വത്തുക്കൾ മരവിപ്പിച്ച് ഇ.ഡി
text_fieldsചെന്നൈ: വൻകിട ലോട്ടറി വ്യാപാരി സാന്‍റിയാഗോ മാർട്ടിന്‍റെയും മറ്റും പേരിലുള്ള 173.48 കോടി രൂപയുടെ സ്ഥാവര ജംഗമ സ്വത്തുക്കൾ മരവിപ്പിച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറിയിച്ചു. പ്രധാനമായും ഭൂസ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളുമാണ് ഇതിലുൾപ്പെടുന്നത്. 2002ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമാണ് നടപടി.
2022 ഏപ്രിലിലും മാർട്ടിന്‍റെ പേരിലുള്ള 409.92 കോടി രൂപയുടെ സ്വത്തുക്കൾ മരവിപ്പിച്ചിരുന്നു. ഇതോടൊപ്പം ഇന്ത്യൻ ബാങ്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചെന്നൈയിലെ പ്രമുഖ വ്യാപാര സ്ഥാപനമായ ശരവണ സ്റ്റോഴ്സിന്‍റെ (ഗോൾഡ് പാലസ്) 234.75 കോടി രൂപയുടെ സ്വത്തുക്കളും ഇ.ഡി മരവിപ്പിച്ചിട്ടുണ്ട്. നേരത്തേ മാർട്ടിനും ശരവണ സ്റ്റോഴ്സുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ഇ.ഡി അധികൃതർ റെയ്ഡ് നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.