177 സർക്കാർ ഉദ്യോഗസ്ഥർ ക്രിമിനൽ കേസ് പ്രതികൾ
text_fieldsതിരുവനന്തപുരം: ഇപ്പോഴത്തെ സർക്കാർ നിലവിൽ വന്നശേഷം ഗുരുതര കുറ്റങ്ങൾക്ക് 177 സർക്കാർ ഉദ്യോഗസ്ഥർ ക്രിമിനൽ കേസ് പ്രതികളായതായി മുഖ്യമന്ത്രി. ഇതിൽ 54 കേസുകൾ പൊലീസ് വകുപ്പിലുള്ളവർക്കെതിരെയും 61 എണ്ണം വിദ്യാഭ്യാസ വകുപ്പിലുള്ളവർക്കുമെതിരെയാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു.
എക്സൈസ് വകുപ്പിലെ ഏഴു പേർക്കെതിരെയാണ് ക്രിമിനൽ കേസ്. സൈനികനെതിരെ ഒരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ക്രിമിനൽ കേസുകളിൽ പ്രതികളായ 21 പൊലീസ് ഉദ്യോഗസ്ഥരെ സർവിസിൽനിന്ന് പുറത്താക്കി. മൂന്നു പൊലീസുകാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. 14 പൊലീസ് ഉദ്യോഗസ്ഥർക്ക് ഗുണ്ടകളുമായോ സ്ഥിരംകുറ്റവാളികളുമായോ ബന്ധമുള്ളതായി കണ്ട് സസ്പെൻഡ് ചെയ്തു.
ഇ-പോസ് യന്ത്രത്തിൽ ബോധപൂർവം തകരാറുണ്ടാക്കുന്നു
തിരുവനന്തപുരം: മാസാവസാനമാകുമ്പോൾ ബോധപൂർവം ഇ-പോസ് മെഷീനിൽ തകരാറുണ്ടാക്കി തീയതി മാറ്റാനുള്ള ശ്രമം നടക്കുന്നതായി മന്ത്രി ജി.ആർ. അനിൽ. പലഘട്ടങ്ങളിലും കണക്ടിവിറ്റി പ്രശ്നം ഉണ്ടാകുന്നതിനാൽ റേഷൻ വ്യാപാരികൾക്ക് ഇഷ്ടമുള്ള സിം എടുക്കാൻ അനുവാദം നൽകിയിട്ടുണ്ട്.
മാസാവസാനം കൂടുതൽ ആളുകൾ എത്തുമ്പോൾ പ്രശ്നം ഉണ്ടാകുന്നുണ്ട്. സംസ്ഥാത്ത് 50000 മുൻഗണന കാർഡ് ഉടൻ വിതരണംചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.