കേരളത്തിൽ ഇതുവരെ 1798 ആശ വർക്കർമാർക്ക് കോവിഡ് ബാധിച്ചു, രണ്ട് പേർ മരിച്ചു
text_fieldsകോഴിക്കോട്: കോവിഡ് മഹാമാരി പടർന്നുപിടിച്ചതിൽ പിന്നെ അതുല്യമായ സേവനമാണ് ആശവർക്കർമാർ നിർവഹിക്കുന്നത്. ഇതുവരെ 1798 ആശ വർക്കർമാർക്ക് കോവിഡ് പിടിപ്പെട്ടതായി കണക്കുകൾ സൂചിപ്പിക്കുന്നു. രണ്ട് മരണങ്ങളും ഉണ്ടായി. 26,700 ആശവർക്കർമാരാണ് സംസ്ഥാനത്ത് ആകെ ഉള്ളത്.
മലപ്പുറം, ആലപ്പുഴ ജില്ലകളിലാണ് ആശ വർക്കർമാർ മരിച്ചത്. സ്ത്രീകൾ ഏറ്റവും കൂടുതൽ തൊഴിലെടുക്കുന്ന മേഖല കൂടിയാണിത്. സ്ത്രീ തൊഴിലാളികളുടെ ഏറ്റവും വലിയ യൂണിയനും ഇവരുടേതു തന്നെ. ആശ വർക്കേഴ്സ് യൂണിയൻ(സി.ഐ.ടി.യു) എന്നാണിതിന്‍റെ പേര്.
മുന്നണിപ്പോരാളികളാണെങ്കിലും ഇവർക്ക് രോഗത്തെ നേരിടാനാവശ്യമായ മാസ്കുകൾ, സാനിറ്റൈസർ എന്നിവയൊന്നും ആവശ്യത്തിന് ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്. ജോലി ഏറെയുണ്ടെങ്കിലും 9000 രൂപയാണ് ഇവർക്ക് ഇപ്പോൾ മാസവരുമാനമായി ലഭിക്കുന്നത്. പലപ്പോഴും ഇതിൽ നിന്നും മിച്ചം വെച്ചാണ് സാനിറ്റൈസറും മാസ്കും എല്ലാം ഇവർ വാങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.