സ്വകാര്യ സുരക്ഷാ ജീവനക്കാരിൽനിന്ന് 18 തോക്ക് പിടിച്ചെടുത്തു
text_fieldsകളമശ്ശേരി: കൊച്ചിയിൽ സ്വകാര്യ സുരക്ഷാ ജീവനക്കാരിൽനിന്ന് 18 തോക്ക് പിടിച്ചെടുത്തു. ഇതിന് ലൈസൻസ് ഉണ്ടോയെന്ന് പൊലീസ് പരിശോധിച്ചുവരുകയാണ്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ഏജൻസിയായ സിസ്കോയുടെ ജീവനക്കാരിൽനിന്നാണ് 18 തോക്ക് കളമശ്ശേരി പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
എ.ടി.എമ്മിലേക്ക് പണം കൊണ്ടുപോകുന്ന സുരക്ഷക്കാണ് ഇവരെ നിയോഗിച്ചിരുന്നത്. നേരേത്ത തിരുവനന്തപുരത്ത് നടത്തിയ പരിശോധനയുടെ തുടർച്ചയായാണ് കൊച്ചിയിലും പരിശോധന. ജീവനക്കാരെല്ലാം ജമ്മു-കശ്മീർ സ്വദേശികളാണ്.
തോക്കിൽ പലതിനും എ.ഡി.എമ്മിെൻറ ലൈസൻസില്ലെന്നാണ് പ്രാഥമിക കണ്ടെത്തൽ. തോക്കുകളുടെ രജിസ്ട്രേഷൻ കശ്മീരിലെ രജൗരി ജില്ലയിലാണ്. അവിടെ കലക്ടറുമായി ബന്ധപ്പെട്ട് രജിസ്ട്രേഷൻ സംബന്ധിച്ച വിവരങ്ങൾ പരിശോധിക്കും. ലൈസൻസില്ലെന്ന് കണ്ടെത്തിയാൽ അറസ്റ്റ് അടക്കമുള്ള തുടർനടപടികളിലേക്ക് നീങ്ങുമെന്ന് പൊലീസ് പറഞ്ഞു. ജീവനക്കാരെല്ലാം പൊലീസ് നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസമായിരുന്നു പരിശോധന.
തിരുവനന്തപുരത്തും ഇതേ ഏജൻസിയുടെ അഞ്ച് തോക്കുമായി ജീവനക്കാരെ അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.