Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2024 6:16 AM GMT Updated On
date_range 5 Aug 2024 6:16 AM GMTമൃതദേഹവുമായി ഇന്നലെ കാന്തൻപാറയിൽ കുടുങ്ങിയ 18 രക്ഷാപ്രവർത്തകരെ എയർലിഫ്റ്റ് ചെയ്യും
text_fieldsbookmark_border
മേപ്പാടി: കാന്തൻപാറയിൽ ഇന്നലെ കുടുങ്ങിയ 18 രക്ഷാപ്രവർത്തകരെ ഇന്ന് എയർലിഫ്റ്റ് ചെയ്യും. സൂചിപ്പാറയ്ക്ക് അടുത്ത് കാന്തൻപാറയിൽ ഇന്നലെ തെരച്ചിലിന് പോയി വനത്തിൽ അകപ്പെടുകയായിരുന്നു. ഇവിടെ കണ്ട മൃതദേഹം എടുക്കാൻ പോയതായിരുന്നു ഇവർ.
വെളിച്ചക്കുറവ് കാരണം പുഴ കടന്ന് രാത്രി തിരിച്ചെത്താൻ സാധിക്കാതായി. ഇതോടെ ഇവർ കാന്തൻപാറയിലെ വനംവകുപ്പിന്റെ ഔട്ട് പോസ്റ്റിലെത്തി. രാത്രി ഔട്ട് പോസ്റ്റിലാണ് കഴിഞ്ഞത്.
14 എമർജൻസി റെസ്ക്യൂ ടീം അംഗങ്ങളും നാല് സന്നദ്ധ രക്ഷ പ്രവർത്തകരുമാണ് സംഘത്തിലുള്ളത്. ഇവര്‍ക്ക് ഭക്ഷണമടക്കം എത്തിച്ചുനൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story