പത്ത് വർഷത്തിനിടെ ഷോക്കേറ്റ് മരിച്ചത് 1894 പേർ; 297 കെ.എസ്.ഇ.ബി ജീവനക്കാർ
text_fieldsതിരുവനന്തപുരം: പത്തുവർഷത്തിനിടെ സംസ്ഥാനത്ത് ഷോക്കേറ്റ് മരിച്ചത് 1894 പേരെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. ഇവരിൽ 297 പേർ കെ.എസ്.ഇ.ബി ജീവനക്കാരാണ്. 160 കരാർ ജീവനക്കാരും 137 സ്ഥിരം ജീവനക്കാരും.
2021ൽ 76 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 16 കരാർ ജീവനക്കാർക്കും ഏഴ് കെ.എസ്.ഇ.ബി ജീവനക്കാർക്കും ഇതേവർഷം ജീവഹാനിയുണ്ടായി.
2011 ലാണ് കൂടുതൽ പേർ മരിച്ചത് -210 പേർ. 2011 -210, 2012 -181, 2013 -178, 2014 -156, 2015 -201, 2016 -159, 2017 -127, 2018 -148, 2019 -115, 2020 -116, 2021 -99 എന്നിങ്ങനെയാണ് ഷോക്കേറ്റ് മരിച്ചവരുടെ എണ്ണം.
ഷോക്കേറ്റ് ജീവഹാനി സംഭവിക്കാനിടയായ സാഹചര്യങ്ങൾ വിലയിരുത്തി വേണ്ട സുരക്ഷാ മാർഗങ്ങൾ സ്വീകരിച്ചിട്ടുണ്ട്. ബോധവത്കരണ പരിപാടികളടക്കം പുരോഗമിക്കുകയാണെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.