എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 19 കോടിയുടെ പാക്കേജ്
text_fieldsകാസർകോട്: ജില്ലയിൽ എൻഡോസള്‍ഫാന്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസ നടപടികളെടുക്കാനുള്ള തുടര്‍ പദ്ധതിക്ക് ബജറ്റില്‍ തുക വകയിരുത്തി. 19 കോടി രൂപയാണ് നീക്കിവെച്ചത്. പുനരധിവാസ സെല്‍, പുനരധിവാസ സഹായം, മുളിയാര്‍ പഞ്ചായത്തില്‍ പുനരധിവാസ ഗ്രാമം സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ ചെലവ് എന്നിവക്കുള്ള തുക ബജറ്റില്‍ ഉള്‍പ്പെടുത്തി.
എന്‍ഡോസള്‍ഫാന്‍ മൂലം കിടപ്പുരോഗികളായവര്‍ക്ക് 2200 രൂപ നിരക്കിലും വികലാംഗ പെന്ഷന് വാങ്ങുന്ന രോഗികള്‍ക്ക് 1700 രൂപ, മറ്റുള്ള രോഗികള്‍ക്ക് 1200 രൂപ വീതവും ധനസഹായം നല്‍കുന്നുണ്ട്. ഇതുപോലെ ഈ വിഭാഗത്തിൽപെട്ട കുടുംബങ്ങളിലെ ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് 2000 രൂപ, എട്ട് മുതല്‍ 10 വരെ 3000 രൂപ, 11ഉം 12ഉം ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് 4000 രൂപ എന്നീ നിരക്കില്‍ നല്കുന്ന ധനസഹായം തുടരും. എൻഡോസള്‍ഫാന്‍മൂലം പൂര്‍ണമായും കിടപ്പിലായ രോഗികള്‍, മാനസിക രോഗികള്‍ എന്നിവരെ പരിചരിക്കുന്നതിന് 700 രൂപ ധനസഹായമായി നല്‍കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.