Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രായപൂർത്തിയാകാത്ത...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി പ്രണയം : പൊലീസ് 'ഉപദേശിച്ച്​' വിട്ട 19കാര​ൻ ആത്മഹത്യ ഭീഷണി മുഴക്കി

text_fields
bookmark_border
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി പ്രണയം : പൊലീസ് ഉപദേശിച്ച്​ വിട്ട 19കാര​ൻ ആത്മഹത്യ ഭീഷണി മുഴക്കി
cancel
camera_alt

representational image

കരിങ്കുന്നം: മൂന്നുനില കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ 19കാരനെ അനുനയിപ്പിച്ച് താഴെയിറക്കി. ഇയാള്‍ പ്രണയിച്ചിരുന്ന പെണ്‍കുട്ടിക്ക് പ്രായപൂർത്തി ആകാത്തതിനാൽ പിന്നീട് വിവാഹം അടക്കം കാര്യങ്ങള്‍ സംസാരിക്കാമെന്ന് പറഞ്ഞ് യുവാവിനെ പൊലീസ് പറഞ്ഞയച്ചിരുന്നു. പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയെത്തുടർന്നാണ്​ യുവാവിനെ സ്​റ്റേഷനിൽ വിളിപ്പിച്ചത്​.

എന്നാല്‍, ഇപ്പോള്‍തന്നെ പെണ്‍കുട്ടിയെ കാണണമെന്ന് പറഞ്ഞാണ് ഇവിടെനിന്ന് ഇറങ്ങിയ യുവാവ് പൊലീസ് സ്‌റ്റേഷന്​ എതിര്‍വശ​െത്ത കെട്ടിടത്തിന് മുകളില്‍ കയറിയത്.

ഏറെനേരത്തെ ശ്രമത്തിനൊടുവില്‍ കരിങ്കുന്നം പൊലീസും നാട്ടുകാരും ചേര്‍ന്ന് അനുനയിപ്പിച്ചാണ് താഴെയിറക്കിയത്. തൊടുപുഴയില്‍നിന്ന് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു. പിന്നീട് ഇയാളെ ബന്ധുക്കള്‍ക്കൊപ്പം വിട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicide threatlove affairkarimkunnam
News Summary - 19-year-old man threatens to kill himself love with minor girl
Next Story