മാവോയിസ്റ്റുകളാണെന്ന് അറസ്റ്റിലായവർ സമ്മതിച്ചു -പൊലീസ്; എഫ്.ഐ.ആറിന്‍റെ പകർപ്പ് പുറത്ത്
text_fieldsകോഴിക്കോട്: പന്തീരങ്കാവ് പൊലീസ് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത സി.പി.എം പ്രവർത്തകരായ വിദ്യാർഥികൾ തങ്ങൾ മാവോയ ിസ്റ്റുകളാണെന്ന് സമ്മതിച്ചതായി പൊലീസ് എഫ്.ഐ.ആർ. എഫ്.ഐ.ആറിന്‍റെ പകർപ്പ് ‘മാധ്യമം ഓൺലൈനി’ന് ലഭിച്ചു.
തങ്ങൾ സി.പി.ഐ മാവോയിസ്റ്റ് സംഘടനയിൽ പ്രവർത്തിക്കുന്നവരാണെന്ന് സമ്മതിച്ചിട്ടുണ്ട്. ത്വാഹയുടെ പക്കൽനിന്ന് പിടിച്ചെ ടുത്ത ചുവന്ന പ്ലാസ്റ്റിക് ഫയലിൽ ഇന്ത്യയിലെ ജാതിപ്രശ്നം നമ്മുടെ കാഴ്ചപ്പാട് സി.പി.ഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി എന്നെഴുതിയ പുസ്തകം, കേന്ദ്ര സർക്കാർ നിരോധിച്ച പുസ്തകം, സി.പി.ഐ മാവോയിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി ഇറക്കിയ പുസ്തകം തുടങ്ങിയ കണ്ടെടുത്തിട്ടുണ്ട്.
അലന്‍റെ ബാഗിൽ മാധവ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുക എന്ന് അച്ചടിച്ച നോട്ടീസും, മാവോയിസ്റ്റ് വേട്ടക്കെതിരെ ജനങ്ങൾ രംഗത്തിറങ്ങുക എന്ന തലക്കെട്ടോടു കൂടിയതും സി.പി.ഐ (മാവോയിസ്റ്റ്) വക്താവ് പശ്ചിമഘട്ട പ്രത്യേക മേഖല കമ്മിറ്റി എന്ന് അവസാനിക്കുന്നതുമായ അച്ചടിച്ച നോട്ടീസ്, പുതിയ മുന്നേറ്റങ്ങൾക്കായി തയാറെടുക്കുക, ഒക്ടോബർ 28, 29, 30 വയനാട് കലക്ടറേറ്റിൽ രാപ്പകൽ മഹാധർണ എന്ന തലക്കെട്ടോടു കൂടിയ മറ്റൊരു നോട്ടീസും കണ്ടെത്തി. കോഡ് ഭാഷയിൽ എഴുതിയ പാഡും ഉണ്ടായിരുന്നു.
പന്തീരാങ്കാവ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ വി.എം. ജയന്‍റെ നേതൃത്വത്തിലെ പൊലീസുകാകർ പെട്രോളിങ് നടത്തുമ്പോഴാണ് ഇവരെ കാണുന്നതെന്നും പിന്തുടർന്നെങ്കിലും ഒരാൾ ഓടി രക്ഷപ്പെട്ടെന്നും എഫ്.ഐ.ആറിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.