എൽ.ഡി.എഫും യു.ഡി.എഫും സമീപിച്ചിട്ടുണ്ട്; രാഷ്ട്രീയത്തിലേക്കില്ല - കുര്യൻ ജോസഫ്
text_fieldsന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന അഭ്യൂഹങ്ങളെ തള ളി സുപ്രീംകോടതി മുൻ ജഡ്ജി കുര്യൻ ജോസഫ്. നിലവിൽ കേരളത്തിൽ നിന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തനിക്ക് താ ത്പര്യമിെല്ലന്ന് ന്യൂസ് 18ന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ നവംബറിൽ സുപ്രീംകോടതി ജഡ്ജി സ്ഥാനത്തു നിന്ന് വിരമിച്ച ശേഷം തന്നെ എൽ.ഡി.എഫും യു.ഡി.എഫും സമീപിച്ചിരുന്നു. എന്നാൽ താൻ കക്ഷി രാഷ്ട്രീയത്തിന് തലവെക്കില്ലെന്ന് അവരെ അറിയിച്ചിട്ടുണ്ടെന്നും കുര്യൻ ജോസഫ് പറഞ്ഞു.
കോട്ടയം, എറണാകുളം, തൃശൂർ, ചാലക്കുടി എന്നിവിടങ്ങളിൽ എവിടെ നിന്ന് മത്സരിക്കാനാണ് താത്പര്യമെന്ന് പലരും അന്വേഷിച്ചിട്ടുണ്ട്. എന്നാൽ മണ്ഡലമല്ല, തെൻറ താത്പര്യമാണ് പ്രസക്തം എന്നായിരുന്നു മറുപടിയെന്നും ജസ്റ്റിസ് ജോസഫ് പറഞ്ഞു.
രാഷ്ട്രീയ പാർട്ടികൾക്ക് എന്താണ് ഇത്ര താത്പര്യമെന്ന ചോദ്യത്തിന് ജനങ്ങൾ തന്നെ ഇഷ്ടപ്പെടുന്നതു കൊണ്ടായിരിക്കാം എന്ന് അദ്ദേഹം മറുപടി നൽകി. തെൻറ നിലപാടുകളെ ജനങ്ങൾ ഇഷ്ടപ്പെടുന്നു. ആ നിലപാടുകളെ അഭിനന്ദിക്കുന്നു. അതാകാം രാഷ്ട്രീയ പാർട്ടികളെ തന്നിലേക്ക് അടുപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിരമിച്ച ശേഷം നിയമസഹായങ്ങൾ ആവശ്യമുള്ളവർക്കായി പ്രവർത്തിക്കുകയാണ് ജസ്റ്റിസ് കുര്യൻ ജോസഫ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.