Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബസിടിച്ച്​ പെൺകുട്ടി...

ബസിടിച്ച്​ പെൺകുട്ടി മരിച്ച സംഭവത്തിൽ പ്രതിക്ക്​ രണ്ട്​ വർഷം തടവുശിക്ഷ

text_fields
bookmark_border
24 Dead After Bus Carrying 60 Passengers Plunges Over Cliff In Peru
cancel

കൊച്ചി: സ്വകാര്യ ബസിടിച്ച്​ പെൺകുട്ടി മരിച്ച സംഭവത്തിൽ പ്രതിക്ക്​ രണ്ട്​ വർഷം തടവുശിക്ഷ​. ഇടുക്കി പുന്നക്കുഴിയിൽ വീട്ടിൽ മജേഷിനെയാണ്​ (36) എറണാകുളം ജുഡീഷ്യൽ ഫസ്​റ്റ്​ ക്ലാസ്​ മജിസ്​ട്രേറ്റ്​ എൽദോസ്​ മാത്യു ശിക്ഷിച്ചത്​.

അശ്രദ്ധമായി വാഹനമോടിച്ചതിന്​ രണ്ട്​ മാസവും മനഃപൂർവമല്ലാത്ത നരഹത്യക്ക്​ രണ്ട്​ വർഷം തടവുമാണ്​ ശിക്ഷ.

2015ഏപ്രിൽ 12ന്​ വൈറ്റിലയിലായിരുന്നു അപകടം. പറവൂർ സ്വദേശി വിമൽ കുമാറി​െൻറ 14 വയസ്സുള്ള മകൾ അനുഗ്രഹയാണ്​ മരിച്ചത്​​.

സിഗ്​നലിൽ​ അശ്രദ്ധമായി ബസ്​ എടുത്തതാണ്​ അപകടത്തിനിടയാക്കിയത്​. ഇടപ്പള്ളി ട്രാഫിക്​ പൊലീസാണ്​ കുറ്റപത്രം നൽകിയത്​. പ്രോസിക്യൂഷനുവേണ്ടി അസി. പബ്ലിക്​ പ്രോസിക്യൂട്ടർ കെ.എച്ച്​. അൻസാർ ഹാജരായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident Deathjail
News Summary - 2-year jail to bus driver for accident death
Next Story