രണ്ട് വയസ്സുകാരെൻറ തല കലത്തിനകത്തായി; ഊരാൻ ഭഗീരഥപ്രയത്നം
text_fieldsഅരൂർ: രണ്ട് വയസ്സുകാരെൻറ തലയിൽ അബദ്ധത്തിൽ കുടുങ്ങിയ കലം ഊരിയെടുക്കാൻ ആറ് അഗ് നിശമന സേനാംഗങ്ങൾ പണിപ്പെട്ടത് ഒന്നര മണിക്കൂർ. അരൂർ പഞ്ചായത്ത് 20ാം വാർഡ് കളപ്പുര ക്കൽ വീട്ടിൽനിന്ന് അരൂർ ഫയർസ്റ്റേഷനിൽ വിവരം ലഭിച്ചത് ബുധനാഴ്ച രാത്രി 8.50ന്. ഒന്ന ര കിലോമീറ്റർ ഇടറോഡിലൂടെ സേനാംഗങ്ങൾ പാഞ്ഞെത്തിയത് നാല് മിനിറ്റുകൊണ്ട്.
ഹോട്ടൽ ജീവനക്കാരനായ ലോക്നാഥിെൻറ രണ്ട് വയസ്സുകാരൻ കണ്ണെൻറ (ലോകേഷ് കൃഷ്ണ) തലയിലാണ് ഇൻഡാലിയത്തിെൻറ കലം കുടുങ്ങിയത്. കലം ഊരാനുള്ള വീട്ടുകാരുടെ സകല ശ്രമവും പരാജയപ്പെട്ടു. കുട്ടി നിലവിളി തുടങ്ങിയതോടെ പിതാവ് അഗ്നിശമന സേനാംഗങ്ങളെ വിളിച്ചു. കുട്ടിയായതുകൊണ്ടും ശരീരത്തിന് നേരിയ പോറൽപോലും ഏൽക്കാതെയും കലം ഊരിയെടുക്കാനുള്ള ഭഗീരഥ പ്രയത്നമാണ് പിന്നെ നടന്നത്.
പാത്രത്തിെൻറ കനം രക്ഷാപ്രവർത്തനത്തിന് തടസ്സമായി. വലിയ അയൺ കട്ടർ ഉണ്ടായിരുന്നെങ്കിലും കുട്ടിയുടെ മുഖത്തോട് ചേർത്ത് കത്രിക കടത്താൻ അവർ മടിച്ചു. കുട്ടിയുടെ നിലവിളി കണ്ടുനിന്നവർക്കും സഹിക്കാനായില്ല. ചെറിയ കട്ടർ പ്ലയർ ഉപയോഗിച്ച് കലത്തിെൻറ വക്ക് മുറിച്ചെടുക്കാൻ സമയമെടുത്തു. ഒടുവിൽ കുട്ടിയുടെ തല കലത്തിൽനിന്ന് ഊരി എടുത്തപ്പോൾ മാതാപിതാക്കൾക്കൊപ്പം സേനാംഗങ്ങൾക്കും ആശ്വാസം. ഫയർ ലീഡർ പി.എം. പവിത്രൻ, ഫയർമാൻമാരായ സി. അമർജിത്ത്, സി. ശ്രീദാസ്, ടി.കെ. കണ്ണൻ, ഡ്രൈവർ പി.എം. രാധാകൃഷ്ണൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.