കശുവണ്ടി തൊഴിലാളികൾക്ക് ഓണത്തിന് 20 ശതമാനം ബോണസും 10,500 രൂപ അഡ്വാൻസും
text_fieldsതിരുവനന്തപുരം: കശുവണ്ടി തൊഴിലാളികൾക്ക് ഓണത്തിന് 20 ശതമാനം ബോണസും 10,500 രൂപ അഡ്വാൻസും നൽകാൻ തീരുമാനമായി. മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന വ്യവസായ ബന്ധസമിതി യോഗത്തിലാണ് തീരുമാനം. ഈ മേഖലയിലെ മാസ ശമ്പളക്കാരായ ജീവനക്കാർക്ക് മൂന്ന് മാസത്തെ ശമ്പളത്തിന് തുല്യമായ തുക അഡ്വാൻസ് ബോണസായി നൽകും.
ബോണസ് തുക സെപ്റ്റംബർ 10 നകം വിതരണം ചെയ്യും. കേരളത്തിലെ ഏറ്റവും വലിയ പരമ്പരാഗത തൊഴിൽ മേഖലയായ കശുവണ്ടി മേഖലയിലെ തൊഴിലാളികൾകളെ എല്ലായിപ്പോഴും ചേർത്തുനിർത്തുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചു വരുന്നത് എന്ന് മന്ത്രി വി ശിവൻകുട്ടി യോഗത്തിൽ ചൂണ്ടിക്കാട്ടി.
യോഗത്തിൽ ലേബർ സെക്രട്ടറി ഡോ. കെ.വാസുകി, അഡീഷണൽ ലേബർ കമീഷണർ ( ഐ.ആർ ) കെ. ശ്രീലാൽ , റീജിയണൽ ജോയിൻറ് ലേബർ കമീഷണർ (കൊല്ലം). ഡി. സുരേഷ് കുമാർ, ഡെപൂട്ടി ലേബർ കമീഷണർ (ആസ്ഥാനം) കെ.എസ്. സിന്ധു, കാഷ്യു സ്പെഷ്യൽ ഓഫീസർ കെ. ശിരീഷ്, വിവിധ ട്രേഡിയൂനിയൻ നേതാക്കൾ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.