പോക്സോ കേസിൽ 20 വര്ഷം കഠിന തടവും പിഴയും
text_fieldsമൂവാറ്റുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയ്ക്ക് 20 വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ.
പല്ലാരിമംഗലം മടിയൂർ ഇഞ്ചക്കുടിയിൽ വീട്ടിൽ ജെയ്ലാനി (48)യെയാണ് മൂവാറ്റുപുഴ പോക്സോ കോടതി ജഡ്ജി പി.വി. അനീഷ് കുമാർ ശിക്ഷിച്ചത്.
2019ൽ പോത്താനിക്കാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ഇൻസ്പെക്ടർ ജി. സുരേഷ് കുമാർ, എസ്.ഐ. എം.എസ്. മനോജ്, എ.എസ്.ഐമാരായ സലിം, ബിജു ഭാസ്കർ, സീനിയർ സി.പി.ഒ. മാരായ സുജകുമാരി, അബ്ദുൾ റഷീദ് തുടങ്ങിയവരാണ് അന്വേഷിച്ചത്. ഗവ. പ്ലീഡറായി അഡ്വ. പി.ആര്. ജമുന ഹാജരായി. പിഴത്തുക അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി ശിക്ഷ അനുഭവിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.