പാണ്ടിക്കാട് വൻ വ്യാജമദ്യ വേട്ട; ബി.ജെ.പി നേതാവ് ഉൾപ്പെടെ രണ്ട് പേർ പിടിയിൽ
text_fieldsപാണ്ടിക്കാട്: മാഹിയിൽ നിന്ന് ബൊലേറോ പിക്കപ്പിൽ കടത്തികൊണ്ട് വന്ന 200 ലിറ്ററോളം അനധികൃത മദ്യം മലപ്പുറം പാണ്ടിക്കാട് പിടികൂടി. എക്‌സൈസ് കമീഷണറുടെ ഉത്തരമേഖല സ്‌ക്വാഡും എക്‌സൈസ് ഇന്‍റലിജൻസ് ബ്യുറോയും മഞ്ചേരി റെയ്‌ഞ്ചു പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. ബി.ജെ.പി നേതാവ് ഉൾപ്പെടെ രണ്ട് പേർ പിടിയിലായി.
പാണ്ടിക്കാട് പച്ചക്കറി കച്ചവടത്തിന്‍റെ മറവിൽ മദ്യ വിൽപ്പന നടത്തിയിരുന്ന കാഞ്ഞിരപ്പടി സ്വദേശികളായ ആമപ്പാറക്കൽ ശരത് ലാൽ, പാറക്കോട്ടിൽ നിതിൻ എന്നിവരെയാണ് എക്‌സൈസ് ദിവസങ്ങൾ നീണ്ട നിരീക്ഷണത്തിലൂടെ പിടികൂടിയത്. മാഹിയിൽ നിന്ന് 400 കുപ്പി മദ്യവുമായി പിക്കപ്പിൽ പാണ്ടിക്കാട് ഹൈസ്കൂൾ പടിയിലുള്ള പച്ചക്കറി കടയുടെ അടുത്ത് എത്തിയപ്പോഴാണ് പ്രതികൾ പിടിയിലായത്. പാണ്ടിക്കാട് പഞ്ചായത്ത് 19ാം വാർഡിലെ ബി.ജെ.പി സ്ഥാനാർഥിയായിരുന്നു പിടിയിലായ ശരത് ലാൽ.
എക്‌സൈസ് ഇൻസ്‌പെക്ടർമാരായ വി.പി ജയപ്രകാശ്, പി.കെ മുഹമ്മദ് ഷഫീഖ്, മനോജ് കുമാർ എസ് , ടി ഷിജുമോൻ, പ്രിവെന്റീവ് ഓഫീസർമാരായ വിജയൻ, അബ്ദുൽ വഹാബ്, സിവിൽ എക്‌സൈസ് ഓഫീസർ മാരായ അരുൺകുമാർ കെ. എസ് , സുഭാഷ്. വി, സച്ചിൻദാസ്.വി , അഖിൽദാസ്. കെ, ഷംനാസ് സി. ടി, ശ്രീജിത്ത് ടി.കെ, എക്‌സൈസ് ഡ്രൈവർ ഉണ്ണികൃഷ്ണൻ എന്നിവരാണ് മദ്യം പിടികൂടിയത്. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.