ഒരാഴ്ച; നിരത്തൊഴിഞ്ഞത് 200 സ്വകാര്യ ബസുകൾ
text_fieldsതൃശൂർ: ഇന്ധനമടക്കമുള്ളവയുടെ െചലവ് താങ്ങാനാവാത്ത സാഹചര്യത്തിൽ ഒരാഴ്ചയിൽ സം സ്ഥാനത്ത് ഇരുന്നൂറിലധികം ബസുകൾ സർവിസ് നിർത്തി. 30ന് ശേഷം രണ്ടായിരത്തിലധികം ബസുകൾ സർവിസ് നിർത്താനാണ് ആലോചനയെന്ന് ബസുടമ സംഘടനകൾ വ്യക്തമാക്കി.
ദിനേന ശരാശരി മൂന്ന് ബസുകളാണ് നിരത്തൊഴിയുന്നത്. 1980ൽ 35,000 ബസുകളുണ്ടായിരുന്നത് 2011ൽ 17,600ഉം 2017ല്‍ 14,800ഉം ആയി കുറഞ്ഞു. ഒരു വർഷം ശരാശരി എട്ട് ലക്ഷം വാഹനങ്ങൾ നിരത്തിലിറങ്ങുമ്പോൾ അതിൽ ബസുകൾ രണ്ട് ശതമാനത്തിൽ താഴെയാണ്. 10 വർഷത്തിനിെട 9,000 സ്വകാര്യ ബസുകളും 900 കെ.എസ്.ആർ.ടി.സി ഷെഡ്യൂളുകളും സർവിസ് നിർത്തി. യാത്രക്കാരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. വിദ്യാർഥികൾ, സ്ത്രീകൾ, ഇതര സംസ്ഥാന തൊഴിലാളികൾ എന്നിവരാണ് ഇപ്പോഴത്തെ പ്രധാന വരുമാനം.
ബസുകൾ കൂടുതലുണ്ടായിരുന്ന സമയത്ത് സ്റ്റാൻഡിലോ സ്റ്റോപ്പുകളിലോ ഒരു മിനിറ്റ് പോലും കാത്തുനിൽക്കേണ്ട സാഹചര്യമില്ലാതിരുന്ന യാത്രക്കാരന്, ഇപ്പോൾ എട്ടും പത്തും മിനിറ്റിലധികം കാത്ത് നിൽക്കേണ്ടി വരുന്നുണ്ട്. ചാർജ് വർധന നടപ്പാക്കിയ മാർച്ചിന് ശേഷം 10-20 ശതമാനം യാത്രക്കാരുടെ കുറവ് ഉണ്ടായി. കെ.എസ്.ആർ.ടി.സിയുടെ പുതിയ ഷെഡ്യൂൾ ക്രമം മൂലം ചില റൂട്ടുകളിൽ സ്വകാര്യ ബസുകൾക്ക് കൂടുതൽ യാത്രക്കാരെ ലഭിച്ചിട്ടുണ്ടെന്ന് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന ട്രഷറർ ഹംസ എരിക്കുന്നേൻ പറഞ്ഞു. 30 വരെ സർവിസ് നടത്താൻ നികുതിയൊടുക്കിയ ബസുകളാണ് പ്രതിസന്ധി മൂലം നേരത്തെ സർവിസ് നിർത്തിയിടേണ്ടി വന്നത്. 30 ഓടെ ജി.ഫോം നൽകി രണ്ടായിരത്തിലധികം ബസുകളും കയറ്റിയിടും. ഇത് സർക്കാറിന് ലഭിക്കേണ്ടുന്ന നികുതിവരുമാനം ഇല്ലാതാക്കുന്നതോടൊപ്പം, സ്വകാര്യവാഹനങ്ങളുടെ തള്ളിക്കയറ്റം മൂലമുണ്ടാകുന്ന പരിസ്ഥിതി മലിനീകരണത്തിനും ഗതാഗതക്കുരുക്കിനും കാരണമാവുകയും ചെയ്യും.
നിരക്ക് വർധന യാത്രക്കാരെ ബസിൽ നിന്ന് അകറ്റുകയേയുള്ളൂവെന്ന് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി പി. കൃഷ്ണകുമാർചൂണ്ടിക്കാട്ടി. 2015 ഫെബ്രുവരിയില്‍ ഒരു ലിറ്റര്‍ ഡീസലിന് 48 രൂപയുണ്ടായിരുന്നത് മൂന്ന് വര്‍ഷം പിന്നിട്ടപ്പോള്‍ ഇത് 80 രൂപയിലേക്കെത്തി. ഇന്ധനെചലവില് മാത്രം പ്രതിദിനം രണ്ടായിരം രൂപയുടെ അധിക ബാധ്യതയുണ്ടായെന്ന് ബസുടമകൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.