2000 കോടിയുടെ പോപുലർ ഫിനാൻസ് തട്ടിപ്പ്: ഉടമകൾ കീഴടങ്ങി
text_fieldsപത്തനംതിട്ട: േപാപുലർ ഫിനാൻസ് തട്ടിപ്പിൽ ഒളിവിലായിരുന്ന സ്ഥാപന ഉടമയും ഭാര്യയും പൊലീസിൽ കീഴടങ്ങി. ഉടമ തോമസ് ഡാനിയൽ (റോയി), ഭാര്യ പ്രഭ എന്നിവരാണ് ജില്ല പൊലീസ് േമധാവിക്ക് മുന്നിൽ ശനിയാഴ്ച ഉച്ചകഴിഞ്ഞ് കീഴടങ്ങിയത്. ആസ്ട്രേലിയയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കഴിഞ്ഞദിവസം ഡൽഹി വിമാനത്താവളത്തിൽ അറസ്റ്റിലായ ഉടമയുടെ മക്കളും സ്ഥാപനത്തിെൻറ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ കൂടിയായ േഡാ. റിനു മറിയം തോമസ്, ബോർഡ് അംഗം ഡോ. റിയ ആൻ തോമസ് എന്നിവരെ ഇന്നലെ വൈകീട്ടോടെ പത്തനംതിട്ടയിൽ എത്തിച്ചു.
ഇതോടെ തട്ടിപ്പിൽ അറസ്റ്റിലായ നാലു പ്രധാന പ്രതികളെയും ഞായറാഴ്ച കോടതിയിൽ ഹാജരാക്കും. ഇതിനിടെ കോന്നി വകയാറിലെ ആസ്ഥാന മന്ദിരത്തിൽ പൊലീസ് പരിശോധന നടത്തി സീൽ ചെയ്തു. ഇവിടെ നിന്ന് നിർണായക രേഖകൾ കെണ്ടടുത്തിട്ടുണ്ട്.
നിക്ഷേപം നടത്തിയിട്ടുള്ളവർക്ക് പോപുലർ ഫിനാൻസ് സ്ഥാപനത്തിെൻറ സർട്ടിഫിക്കറ്റുകൾ അല്ല നൽകിയത്. ഇവരുെട അനുബന്ധ സ്ഥാപനങ്ങളായ േപാപുലർ പ്രിേൻറഴ്സ്, സാൻ പോപുലർ, പോപുലർ എക്സ്േപാർട്ട്സ്, മൈപോപുലർ മെറെൻ, പോപുലർ ട്രേഡേഴ്സ് എന്നീ സ്ഥാപനങ്ങളുടെ പേരിലുള്ള രസീതുകളാണ് നൽകിയിട്ടുള്ളത്. നിക്ഷേപകരിൽ പലരും ഈ രേഖകൾ ശ്രദ്ധിച്ചിട്ടില്ല. പണയം വെക്കാൻ എത്തുന്നവർക്ക് ഗ്രാമിന് കുറഞ്ഞ നിരക്കിലാണ് പണം നൽകുക. പണയമായി വാങ്ങുന്ന സ്വർണം മറ്റ് ചില ബാങ്കുകളിൽ മറിച്ച് വെച്ച് കൂടുതൽ പണം അവിടെനിന്നും വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്.
കാലാവധി കഴിഞ്ഞ നിക്ഷേപ തുക പിൻവലിക്കാനും അനുവദിച്ചിരുന്നില്ല. കൂടുതൽ പലിശ വാഗ്ദാനം നൽകി പിന്നെയും നിക്ഷേപിച്ചു. തട്ടിപ്പ് മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് ഇതിൽ നിന്നെല്ലാം വ്യക്തമാണ്. സ്ഥാപനം വൻ രീതിയിൽ നികുതി വെട്ടിപ്പും നടത്തിയിട്ടുണ്ട്. ശനിയാഴ്ച െഹഡ് ഓഫിസിന് മുന്നിൽ സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള നൂറുകണക്കിന് നിക്ഷേപകർ എത്തിയിരുന്നു.
അന്വേഷണത്തിന് പ്രത്യേകസംഘം
തിരുവനന്തപുരം: കോന്നിയിലെ പോപ്പുലർ എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട സാമ്പത്തികതട്ടിപ്പ് അന്വേഷിക്കാൻ പത്തനംതിട്ട പൊലീസ് മേധാവി കെ.ജി. സൈമണിെൻറ നേതൃത്വത്തിൽ 25 അംഗ പ്രത്യേകസംഘത്തെ നിയോഗിെച്ചന്ന് മുഖ്യമന്ത്രി. ദക്ഷിണ മേഖല ഐ.ജി ഹർഷിത അട്ടല്ലൂരി മേൽനോട്ടം വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.