കൈയേറ്റക്കാർ ഭൂമി കവർന്നു; മൂന്നാറിൽ പാർപ്പിടമില്ലാതെ 2000 കുടുംബങ്ങൾ
text_fieldsതൊടുപുഴ: സർക്കാർ നീക്കിവെച്ച ഭൂമി കൈയേറ്റക്കാർ സ്വന്തമാക്കിയപ്പോൾ പാർപ്പിടം നഷ്ടപ്പെട്ടത് രണ്ടായിരത്തോളം കുടുംബങ്ങൾക്ക്. മൂന്നാറിലെ തോട്ടം തൊഴിലാളികളായ രണ്ടായിരത്തോളം പേരാണ് പട്ടയം കിട്ടിയിട്ടും ഭൂമിയില്ലാത്തതിനാൽ വർഷങ്ങളായി വാടകവീടുകളിൽ കഴിയുന്നത്. തങ്ങൾക്ക് വീടുവെക്കാൻ കിട്ടേണ്ട ഭൂമികളിൽ കൈയേറ്റക്കാർ ബഹുനിലമന്ദിരങ്ങൾ കെട്ടിപ്പൊക്കുന്നത് കണ്ണീരോടെ കണ്ടുനിൽക്കേണ്ട അവസ്ഥയിലാണിവർ.
വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെയാണ് സ്വന്തമായി ഭൂമിയില്ലാത്ത മൂന്നാറിലെ മൂവായിരത്തോളം തോട്ടം തൊഴിലാളികൾക്ക് പട്ടയം വിതരണം ചെയ്തത്. ആയിരത്തോളം കുടുംബങ്ങൾക്ക് കുറ്റ്യാർവാലിയിൽ ഭൂമിനൽകി. ബാക്കി 2000 കുടുംബങ്ങൾക്ക് നൽകാൻ ഇക്കാനഗർ 912 സർേവ നമ്പറിൽ ഉൾപ്പെടെയാണ് സർക്കാർ ഭൂമി കണ്ടെത്തിയിരുന്നത്. എന്നാൽ, ഈ ഭൂമി പിന്നീട് ഭൂമാഫിയയും രാഷ്ട്രീയ കക്ഷികളും സ്വന്തമാക്കി. ഇതോടെ തോട്ടം തൊഴിലാളികൾക്ക് ഭൂമി നൽകാനുള്ള പദ്ധതി അവതാളത്തിലായി.
േഭൂമി കിട്ടാത്ത കുടുംബങ്ങൾ ഇപ്പോൾ മൂന്നാർ കോളനിയും ദേവികുളവും കേന്ദ്രീകരിച്ച് വാടകവീടുകളിലാണു താമസം. മൂന്നാർ ടൗണിൽ ഇക്കാനഗറിൽ കെ.എസ്.ഇ.ബി ഉടമസ്ഥതയിലുള്ള സ്ഥലങ്ങൾ പൂർണമായും സി.പി.എം നിയന്ത്രണത്തിലാണ്. എസ്. രാജേന്ദ്രൻ എം.എൽ.എയുടെ വീടടക്കം ഇവിടെയാണ്. മൂന്നാർ ദൗത്യസംഘം ഓഫിസിനു മൂക്കിനുതാഴെതന്നെ സർക്കാർ ഭൂമി അന്യാധീനപ്പെട്ടിട്ടും വീണ്ടെടുക്കാൻ നടപടിയുണ്ടായിട്ടില്ല. പൊലീസ് പിന്തുണ ലഭിക്കാത്തതും കൈയേറ്റക്കാർക്കെതിരെ കേെസടുക്കാത്തതും യഥാർഥ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളില്ലാത്തതുമാണ് ഭൂമി തിരിച്ചെടുക്കുന്നതിനു പ്രധാന തടസ്സമായി പറയുന്നത്. പോതമേട്ടിലെ ഏലമലക്കാടുകൾ പോലും കൈയേറ്റത്തിൽനിന്ന് മുക്തമല്ല.
2007ൽ ദൗത്യസംഘം പൊളിച്ചുനീക്കിയ ചില റിസോർട്ടുകളുടെ സ്ഥാനത്ത് വീണ്ടും നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.