2011 ല്‍ നടിയെ തട്ടിക്കൊണ്ടുപോയത് ക്വട്ടേഷനല്ലെന്ന് പൊലീസ്
text_fieldsകൊച്ചി: 2011 ല്‍ പൾസർ സുനി നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതിന് പിന്നിൽ ക്വട്ടേഷനില്ലെന്ന് പൊലീസ്. നടിയുടെ ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാനായിരുന്നു പദ്ധതിയെന്ന് ചോദ്യം ചെയ്യലിൽ സുനി പൊലീസിനോട് പറഞ്ഞു. സുനി ഒറ്റക്കാണ് പദ്ധതി ആസൂത്രണം ചെയ്തത്. ഇക്കാര്യങ്ങൾ സ്ഥിരീകരിക്കാന്‍ കൂട്ടുപ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനും അന്വേഷണസംഘം തീരുമാനിച്ചു.
പൊന്നുരുന്നിയിലെ വാടകവീട് കേന്ദ്രീകരിച്ചായിരുന്നു ഇതിന്‍റെ ഗൂഢാലോചന നടന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊച്ചിയില്‍ നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് 2011ൽ നടന്ന സംഭവത്തെ കുറിച്ചും പൊലീസ് അന്വേഷിച്ചത്. കൊച്ചിയില്‍ സിനിമ ചിത്രീകരണത്തിനെത്തിയ നടിയെ തട്ടിക്കൊണ്ടു പോകാന്‍ പള്‍സര്‍ സുനിയും സംഘവും ശ്രമിച്ചെന്ന നിര്‍മാതാവ് ജോണി സാഗരികയുടെ പരാതിയിലായിരുന്നു അന്വേഷണം.
നടിയെ തട്ടിക്കൊണ്ടു പോകാന്‍ തീരുമാനിച്ച ദിവസം നടിക്കൊപ്പം മറ്റൊരു നടി കൂടി അപ്രതീക്ഷിതമായി എത്തിയതാണ് സുനിയുടെ പദ്ധതി പൊളിയാൻ കാരണമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.