മുതിർന്ന നടിയെ തട്ടിക്കൊണ്ടുപോയ കേസ്: തെളിവെടുപ്പ് തുടരുന്നു
text_fieldsകൊച്ചി: മുതിർന്ന നടിയെ 2011ൽ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ തെളിവെടുപ്പ് തുടരുന്നു. പ്രതികളായ പൾസർ സുനി, തട്ടിക്കൊണ്ടുപോയ വാഹനത്തിെൻറ ഡ്രൈവർ എന്നിവരെ ശനിയാഴ്ച കൊച്ചിയിലെ വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുത്തു.
പനങ്ങാട്, കുമ്പളത്തെ സ്വകാര്യ റിസോർട്ട്, വൈറ്റിലക്ക് സമീപെത്ത ഒരു തട്ടുകട, ബി.ടി.എച്ച് എന്നീ സ്ഥലങ്ങളിലെത്തിച്ചായിരുന്നു തെളിവെടുപ്പ്. ആളുമാറിയതിനെ തുടർന്ന് കുമ്പളത്തെ റിസോർട്ടിന് സമീപത്താണ് നടിയെ പ്രതികൾ ഇറക്കിവിട്ടത്. എറണാകുളം സെൻട്രൽ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. 2011ലായിരുന്നു കേസിനാസ്പദമായ സംഭവം. നിർമാതാവിെൻറ ഭാര്യയായ നടിയെ എറണാകുളം സൗത്ത് റെയിൽേവ സ്റ്റേഷനിൽനിന്നാണ് തട്ടിക്കൊണ്ടുപോയത്.
മൂന്ന് ദിവസമായി തെളിവെടുപ്പ് തുടരുകയാണ്. സൗത്ത് റെയിൽവേ സ്റ്റേഷൻ, ഗൂഢാലോചന നടന്ന െപാന്നുരുന്നിയിലെ വീട് എന്നിവിടങ്ങളിലായിരുന്നു ആദ്യ ദിവസത്തെ തെളിവെടുപ്പ്. അതേസമയം, സംഭവം ക്വട്ടേഷനല്ലെന്ന മൊഴിയിൽ സുനി ഉറച്ചുനിൽക്കുകയാണ്. കൂടുതൽ കാര്യങ്ങൾ വ്യക്തമാകാൻ സുനിയുടെ കൂട്ടാളികളെ ചോദ്യം ചെയ്യും.
തട്ടിക്കൊണ്ടുപോയ വാഹനം കണ്ടെടുത്തു
കൊച്ചി: പൾസർ സുനിയുടെ നേതൃത്വത്തിൽ 2011ൽ നടിയെ തട്ടിക്കൊണ്ടുപോയ വാഹനം പൊലീസ് കണ്ടെടുത്തു. നിർമാതാവിെൻറ ഭാര്യയായ നടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച ടെമ്പോ ട്രാവലറാണ് എറണാകുളം പനങ്ങാട് മാടവനയിൽനിന്ന് കണ്ടെടുത്തത്. ഇത് കോയമ്പത്തൂരിലേക്ക് കടത്തിയെന്നാണ് പ്രതികൾ പൊലീസിനോട് ആദ്യം പറഞ്ഞിരുന്നത്. ഇൗ കേസിൽ സുനിയെ കൂടാതെ വാഹനത്തിെൻറ ഡ്രൈവറും ഹോട്ടൽ പ്രതിനിധിയെന്ന വ്യാജേന നിർമാതാവ് ജോണി സാഗരികയെ സമീപിച്ചയാളുമടക്കം അഞ്ചുപേരാണ് കഴിഞ്ഞ ദിവസം പിടിയിലായത്.
ഇവരെ ചോദ്യം ചെയ്തതിൽനിന്നാണ് വാഹനത്തെക്കുറിച്ച വിവരം ലഭിച്ചത്. കാക്കനാട് സ്വദേശിയിൽനിന്ന് വാടകക്കെടുത്തതായിരുന്നു ട്രാവലർ. സംഭവത്തിനു ശേഷം തിരികെ ഏൽപിച്ച ഇത് ഉടമ മാടവന സ്വദേശിക്ക് വിറ്റിരുന്നു. നിലവിൽ എറണാകുളത്ത് സർവിസ് നടത്തിവരുകയായിരുന്നു. സുനിയെ ചോദ്യം ചെയ്തതിൽനിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് വാഹനം കണ്ടെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.