Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2015 5:56 AM IST Updated On
date_range 30 March 2017 1:49 PM ISTകേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും –വെള്ളാപ്പള്ളി
text_fieldsbookmark_border
കോട്ടയം: വിദ്വേഷപ്രസംഗത്തിന്‍െറ പേരില്‍ തനിക്കെതിരെ എടുത്ത കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ആലുവ പൊലീസ് കേസ് എടുത്തതിനെക്കുറിച്ച് സമത്വ മുന്നേറ്റ യാത്രക്കിടെ വൈക്കത്ത് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മതസൗഹാര്‍ദമാണ് തന്‍െറ ലക്ഷ്യം. അതിനെതിരായതൊന്നും പറഞ്ഞിട്ടില്ല. സാമൂഹികനീതി വേണമെന്ന് പറഞ്ഞതാണോ താന്‍ ചെയ്ത കുറ്റമെന്നും വെള്ളാപ്പള്ളി ചോദിച്ചു. കേസിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ചെന്നിത്തല മന്ത്രി എന്ന നിലയില്‍ രാഷ്ട്രീയ തീരുമാനം കൈക്കൊണ്ടു. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ളെന്ന് കോടതിയില്‍ തെളിയിക്കുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story